Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എം. ശിവശങ്കറിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തീർപ്പാക്കി; കേസിൽ പ്രതിയല്ലെന്ന് എൻ.ഐ.എ

text_fields
bookmark_border
എം. ശിവശങ്കറിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തീർപ്പാക്കി; കേസിൽ പ്രതിയല്ലെന്ന് എൻ.ഐ.എ
cancel

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ എന്‍.ഐ.എ കോടതി തീർപ്പാക്കി. കേസിൽ ശിവശങ്കർ പ്രതിയല്ലെന്ന് എൻ.ഐ.എ അറിയിച്ചതോടെയാണ് ജാമ്യാപേക്ഷ തീർപ്പാക്കിയത്.


അറസ്റ്റിനുള്ള സാധ്യത മുൻനിർത്തിയാണ് ശിവശങ്കർ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. എന്നാൽ, കേസിൽ പ്രതിയല്ലെന്ന് എൻ.ഐ.എ അറിയിച്ചത് ശിവശങ്കറിന് വലിയ ആശ്വാസം നൽകുന്നതാണ്.

കേസില്‍ ഇതുവരെ 11 തവണയായി അന്വേഷണ ഏജന്‍സികള്‍ നൂറു മണിക്കൂറിലേറെ ചോദ്യംചെയ്തതായി ശിവശങ്കര്‍ കോടതിയില്‍ നല്‍കിയ ഹരജിയില്‍ പറഞ്ഞിരുന്നു.

നേരത്തെ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റും കസ്റ്റംസും രജിസ്റ്റർ ചെയ്ത കേസുകളിൽ ശിവശങ്കറിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ അനുവദിച്ച കോടതി ഒക്ടോബര്‍ 23 വരെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞിരിക്കുകയാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story