Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്വർണക്കടത്ത് കേസിൽ എം.ശിവശങ്കറിന് ജാമ്യം

text_fields
bookmark_border
ഇ.ഡി. കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലായതിനാൽ ശിവശങ്കറിന് പുറത്തിറങ്ങാൻ കഴിയില്ല
സ്വർണക്കടത്ത് കേസിൽ എം.ശിവശങ്കറിന് ജാമ്യം
cancel

കൊച്ചി: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻപ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന് ജാമ്യം. സ്വാഭാവിക ജാമ്യമാണ് എ.സി.ജെ.എം കോടതി അനുവദിച്ചത്. കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം.

എന്നാൽ ഇ.ഡി. കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലായതിനാൽ ശിവശങ്കറിന് പുറത്തിറങ്ങാൻ കഴിയില്ല. ഡോളര്‍ കടത്ത് കേസില്‍ ശിവശങ്കറിനെ റിമാൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് കോടതിയെ സമീപിച്ചു. നയതന്ത്ര ചാനലിലൂടെ സ്വർണം കടത്തിയ കേസിൽ ശിവശങ്കറിന് ജാമ്യം ലഭിച്ചതിന് തൊട്ട് പിന്നാലെയാണ് കസ്റ്റംസിന്‍റെ നടപടി.

സ്വർണക്കള്ളക്കടത്ത് കേസിൽ എൻഫോഴ്സമെന്‍റ് ഡയറക്ടറേറ്റ് സമർപ്പിച്ച കുറ്റപത്രം ചോദ്യം ചെയ്ത് ശിവശങ്കർ നൽകിയ ഹരജി കോടതി ഇന്ന് പരിഗണിക്കും. പ്രിൻസിപ്പിൽ സെക്ഷൻസ് കോടതിയാണ് ഹരജി പരിഗണിക്കുന്നത്. ഗവൺമെന്‍റ് ഉദ്യോഗസ്ഥനായ തന്നെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് സർക്കാരിന്‍റെ മുൻകൂർ അനുമതി വാങ്ങിയില്ലയെന്നും അതുകൊണ്ട് കുറ്റപത്രം നിലനിൽക്കില്ലെന്നുമാണ് ശിവശങ്കറിന്‍റെ വാദം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - M Shivashankar granted bail in gold smuggling case
Next Story