വത്സന്‍ തില്ലങ്കേരി ആചാരലംഘനം നടത്തി; മാപ്പ് പറഞ്ഞിട്ട് കാര്യമില്ലെന്ന് എ പത്മകുമാര്‍
text_fieldsതിരുവനന്തപുരം: ഇരുമുടിക്കെട്ടില്ലാതെ പടി ചവിട്ടിയ ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരിക്കെതിരെ തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ് പ്രസിഡൻറ് എ പത്മകുമാര്‍. ആചാരലംഘനം നടത്തിയ ശേഷം മാപ്പ് പറഞ്ഞത് കൊണ്ടു മാത്രം കാര്യമില്ല. ഇരുമുടിക്കെട്ടില്ലാതെ പടി ചവിട്ടിയ വത്സന്‍ തില്ലങ്കേരിയുടെ പ്രവൃത്തി ആചാരലംഘനം അല്ലാതാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമരാഹ്വാനത്തിന് അല്ലാത്തതിനാല്‍ ഇരുമുടിക്കെട്ടില്ലാതെ ദേവസ്വം ബോര്‍ഡ് അംഗം കെ.പി. ശങ്കരദാസ് പതിനെട്ടാംപടി ചവിട്ടിയത് പിഴവില്ല. ദേവസ്വം ക്ഷേത്രങ്ങളില്‍ കാണിക്കയിടരുതെന്ന സംഘ്പരിവാര്‍ ആഹ്വാനം ക്ഷേത്രങ്ങളെയും ക്ഷേത്രജീവനക്കാരായ ഹിന്ദുക്കളുടെ കുടുംബങ്ങളെയുമാണ് തകര്‍ക്കുന്നതെന്നും പത്മകുമാര്‍ ചാനലിന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു.
ക്ഷേത്രങ്ങള്‍ നശിച്ചാലും വേണ്ടില്ല തങ്ങളുടെ രാഷ്ട്രീയം വിജയിക്കണമെന്ന വാദഗതി ഹിന്ദുത്വത്തോടോ ക്ഷേത്രങ്ങളോടോയുള്ള ആത്മാർഥത കൊണ്ടല്ല. ശബരിമലയിലെ യുവതീപ്രവേശന വിധി അനുസരിക്കാന്‍ ഭരണഘടനാസ്ഥാപനങ്ങള്‍ക്ക് ബാധ്യതയുണ്ടെന്നും പത്മകുമാര്‍ കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
