ലീവ് വേക്കന്‍സിയില്‍ ജോലി നല്‍കും; എം പാനല്‍ സമരം ഒത്തു തീര്‍ന്നു
text_fieldsതിരുവനന്തപുരം: സ്ഥിരം കണ്ടക്ടർമാരുടെ അവധി ഒഴിവിൽ ബസ് സർവിസ് നടത്താൻ തയാറാക്കുന്ന താൽക്കാലിക കണ്ടക്ട ർ പാനലിൽ കെ.എസ്.ആർ.ടി.സിയിൽനിന്ന് പുറത്തായ എം പാനൽകാരെ ഉൾപ്പെടുത്താമെന്ന് സർക്കാറിെൻറ ഉറപ്പ്. ഇതോടെ 47 ദി വസമായി സെക്രേട്ടറിയറ്റിന് മുന്നിൽ നടന്നുവന്ന എം പാനൽ കണ്ടക്ടർമരുടെ സമരം ഒത്തുതീർന്നു. മന്ത്രി എ.കെ. ശശീന്ദ ്രെൻറ അധ്യക്ഷതയിൽ എം പാനൽ കൂട്ടായ്മ പ്രതിനിധികൾ നടത്തിയ ചർച്ചയിലാണ് ധാരണ. അഞ്ചുവർഷം പ്രവൃത്തിപരിചയവും കണ്ടക്ടർ ലൈസൻസുമുള്ളവരെ ഉൾപ്പെടുത്തി, തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിങ്ങനെ മൂന്ന് മേഖലകളായി തിരിച്ചാണ് കണ്ടക്ടർ പാനൽ തയാറാക്കുക.
അവധിയോ മറ്റോ മൂലം ഡിപ്പോകളിൽ ഒഴിവ് വരുന്നതിനനുസരിച്ച് ഡി.ടി.ഒമാർക്ക് ഇൗ പാനലിൽനിന്ന് കണ്ടക്ടർമാെര നിയമിക്കാം. ജോലി അവസാനിക്കുേമ്പാൾ തന്നെ അതാത് ദിവസത്തെ വേതനവും നൽകും. നിലവിൽ സിംഗിൾ ഡ്യൂട്ടിക്ക് 480 രൂപയാണ് നൽകുന്നത്. പാനൽ തയാറാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാൻ യോഗത്തിൽവെച്ചുതന്നെ മന്ത്രി കെ.എസ്.ആർ.ടി.സി എം.ഡി ദിനേശിന് നിർദേശം നൽകി. അപേക്ഷ ക്ഷണിച്ചാകും പാനലിന് രൂപംനൽകുക. രണ്ട് ദിവസത്തിനകം അപേക്ഷ ക്ഷണിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
സർക്കാർ നീക്കം സ്വാഗതാർഹമാണെന്നും ഇൗ സാഹചര്യത്തിൽ സമരം അവസാനിപ്പിക്കുകയാണെന്നും എം പാനൽ കൂട്ടായ്മ ഭാരവാഹികൾ പറഞ്ഞു. ഹൈകോടതി നിർദേശപ്രകാരം 3681 കണ്ടക്ടർമാരാണ് കെ.എസ്.ആർ.ടി.സി.യിൽനിന്ന് പുറത്തായത്. പകരം പി.എസ്.സി പട്ടികയിലുള്ള നാലായിരത്തോളംപേർക്ക് നിയമന ഉത്തരവ് നൽകിയെങ്കിലും 1470 പേർ മാത്രമാണ് ഹാജരായത്. കണ്ടക്ടർമാരുെട ക്ഷാമം രൂക്ഷമായേതാടെ ഗ്രാമീണമേഖലയിലുള്ള സർവിസുകൾ താറുമാറായി. എം പാനലുകാരുടെ പുനഃപ്രേവശനത്തിന് പല സാധ്യതകളും സർക്കാർ ആരാഞ്ഞെങ്കിലും നിയമസാഹചര്യങ്ങൾ പ്രതികൂലമായിരുന്നു.
നിലവിൽ 100ഒാളം സ്ഥിരം കണ്ടക്ടർമാർ ദീർഘാവധിയിലാണ്. ഹ്രസ്വാവധികൾ ഇതിന് പുറമേയാണ്. സ്പെഷൽ സർവിസിനടക്കം കൂടുതൽ ജീവനക്കാരെ ആവശ്യമുണ്ട്. ഇതിനെല്ലാം കണ്ടക്ടർ പാനൽ ഉപകരിക്കുമെന്നാണ് സർക്കാറിെൻറ വിലയിരുത്തൽ. ചർച്ചയിൽ മന്ത്രിക്കും എം.ഡിക്കും പുറമേ ഗതാഗത സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, എം പാനൽ കൂട്ടായ്മ പ്രതിനിധികളായ ദിനേശ്ബാബു, ജോഷി എന്നിവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
