എംപാനൽ: പിരിച്ചുവിടേണ്ടവരുടെ പട്ടിക തയാറാവുന്നു, തിങ്കളാഴ്ച യൂനിറ്റുകൾക്ക് കൈമാറും
text_fieldsതിരുവനന്തപുരം: ഹൈകോടതി നിർദേശത്തിെൻറ പശ്ചാത്തലത്തിൽ എംപാനൽ കണ്ടക്ടർമാര െ പിരിച്ചുവിടാനുള്ള നടപടികൾ കെ.എസ്.ആർ.ടി.സി തുടങ്ങി. ഒരോ യൂനിറ്റ് മേധാവികള്‍ക്കും ഒഴിവാക്കേണ്ടവരുടെ പട്ടിക തിങ്കളാഴ്ച രാവിലെ കൈമാറും. 3861 കണ്ടക്ടർമാരെയാണ് പിരിച് ചുവിടുന്നത്. ഇതിന് അനുബന്ധമായി പി.എസ്.സി അഡ്വൈസ് നല്കിയ 4051 പേര്‍ക്ക് നിയമന ഉത്തരവ് അയച്ചുതുടങ്ങും. രണ്ട് ദിവസത്തിനുള്ളില്‍ താൽക്കാലിക ജീവനക്കാരെ പിരിച്ചുവിടാന്‍ ഹൈകോടതി വെള്ളിയാഴ്ച നിര്‍ദേശിച്ചിരുന്നു.
എംപാനൽ ജീവനക്കാരെ ഒഴിവാക്കുന്നതിന് കെ.എസ്.ആർ.ടി.സി സാവകാശം ആവശ്യപ്പെെട്ടങ്കിലും കോടതി അനുവദിച്ചില്ല. തിങ്കളാഴ്ച കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ ഇതുവരെ സ്വീകരിച്ച നടപടി അറിയിക്കും. അതേസമയം, താൽക്കാലിക ജീവനക്കാരെ ഒഴിവാക്കുന്നതിനോട് സര്‍ക്കാറിനും താൽപര്യമില്ല. അപ്പീല്‍ നല്കാന് തീരുമാനിച്ചെങ്കിലും അതിനുള്ള സാവകാശം ലഭിച്ചിട്ടില്ല. ജനുവരി രണ്ടിന് മാത്രമേ സുപ്രീംകോടതി തുറക്കൂ.
മലബാർ മേഖലയിലാണ് താൽക്കാലികക്കാർ ഏറെയും. ഇവരെ പിരിച്ചുവിടുന്നതോടെ 2000 സ്ഥിരം കണ്ടക്ടർമാരെ ഇൗ ജില്ലകളിലേക്ക് അടിയന്തരമായി സ്ഥലംമാറ്റണം. കോടതിവിധി പ്രകാരം 4051പേര്‍ക്കാണ് പുതുതായി നിയമനം നല്‍കേണ്ടത്.
ജോലിയില്‍ പ്രവേശിച്ചാലും ഇവര്‍ക്ക് പരിശീലനം നല്കിയ ശേഷമാകും ബസുകളിൽ നിയോഗിക്കുക. കണ്ടക്ടര്‍മാരുടെ അഭാവം കാരണം ബസുകള്‍ മുടങ്ങുന്നത് ഒഴിവാക്കാന്‍ നടപടി ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
