വിരട്ടണ്ട, ഇത് കേരളമാണ്; ബി.ജെ.പിക്കും യു.ഡി.എഫിനും എം.എം മണിയുടെ മറുപടി
text_fieldsതിരുവനന്തപുരം: കേന്ദ്രമന്ത്രി വി. മുരളീധരനെയും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനേയും കോൺഗ്രസിനേയും രൂക്ഷമായി വിമർശിച്ച് വൈദ്യുത മന്ത്രി എം.എം.മണി. മുഖ്യമന്ത്രി പിണറായി വിജയനെ രാജിവെപ്പിച്ചേ അടങ്ങൂ എന്ന മട്ടില്‍ ഒരുതരം വിരട്ടല്‍ സ്വരത്തിലാണ് വി. മുരളീധരനും കെ.സുരേന്ദ്രനും സംസാരിക്കുന്നതെന്ന് മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. യു.ഡി.എഫ് നേതാക്കന്മാർ, പ്രത്യേകിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ ഇത് ആസ്വദിച്ച് ബി.ജെ.പിയുടെ താളത്തിനൊത്ത് തുള്ളുന്നുവെന്നും മന്ത്രി കുറ്റപ്പെടുത്തുന്നു.
എം.എം. മണിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
ബിജെപിയുടെ സുരേന്ദ്രനും കേന്ദ്ര സഹമന്ത്രി മുരളീധരനും മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനെ രാജിവെപ്പിച്ചേ അടങ്ങൂ എന്ന മട്ടിൽ ഒരുതരം വിരട്ടൽ സ്വരത്തിലാണ് സംസാരം. യുഡിഎഫ് നേതാക്കന്മാർ, പ്രത്യേകിച്ച് കോൺഗ്രസ് നേതാക്കൾ ഇത് ആസ്വദിച്ച് ബിജെപിയുടെ താളത്തിനൊത്ത് തുള്ളുന്ന കാഴ്ചയാണ് കാണുന്നത്. ബിജെപിക്ക് ഈ അഹങ്കാരം തോന്നുന്നത് എന്തിനും അവരുടെ കേന്ദ്ര സർക്കാർ കൂടെ ഉണ്ടാകും എന്ന തോന്നലിലാണ്. ഗുജറാത്തിൽ 2000-ൽ അധികം ആളുകളെ കശാപ്പ് ചെയ്തതിന്‍റെയും, യു.പി. യിൽ യോഗി സർക്കാർ നൂറുകണക്കിന് ആളുകളെ വെടിവച്ച് കൊന്നു കൊണ്ടിരിക്കുന്നതിന്‍റെയും, ജമ്മു കാശ്മീരിൽ ജനങ്ങളെയാകെ പീഡിപ്പിക്കുന്നതിന്‍റെയും ഒക്കെ ഊർജ്ജത്തിൽ നിന്നാകും ബിജെപിക്ക് ഇങ്ങനെ ഭീഷണിപ്പെടുത്താൻ ധൈര്യം ലഭിക്കുന്നത്. എന്നാൽ, അവർ ഒരു കാര്യം ഓർത്താൽ നന്നായിരിക്കും. ഇത് കേരളമാണ്. ഇവിടെ ഭരിക്കുന്നവർ ഏത് മർദ്ദനമുറകളെയും നേരിടാൻ കരുത്തുള്ള ജനനേതാക്കന്മാരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
