Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആരാണ് ഒറിജിനൽ? അപരനെ കാണാൻ എം. ലിജുവെത്തി

text_fields
bookmark_border
m liju koshi mannar
cancel
camera_alt

രൂപ സാദൃശ്യമുള്ള പൂവടിശ്ശേരിൽ വീട്ടിൽ കോശി മാന്നാറിനൊപ്പം കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയംഗം എം ലിജു

മാന്നാർ: ഒരേ മുഖച്ഛായ​, ഒരേ ഹെയർ സ്റ്റൈൽ... ഒരേ സമയം രണ്ട് എം. ലിജുമാർ വേദിയിൽ... അതോ രണ്ട് കോശി മാന്നാറോ? കണ്ടു നിന്നവർക്ക് കൺഫ്യൂഷനായി. തന്റെ അപരനെ നേരിൽ കാണുവാനായി കോൺഗ്രസ് ജില്ലാ മുൻ പ്രസിഡന്റും കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയംഗവുമായ എം ലിജു വലിയകുളങ്ങരയിൽ എത്തിയപ്പോഴായിരുന്നു രസകരമായ അനുഭവം.

പാർട്ടിയുടെ മണ്ഡലം ജനറൽ സെക്രട്ടറിയായ പൂവടിശ്ശേരിൽ വീട്ടിൽ കോശി മാന്നാറിനെയാണ് വലിയകുളങ്ങരയിൽ നടന്ന കോൺഗ്രസ് കുടുംബ സംഗമത്തിൽ എം. ലിജു കണ്ടുമുട്ടിയത്.

രൂപ സാദൃശ്യമുള്ള പൂവടിശ്ശേരിൽ വീട്ടിൽ കോശി മാന്നാറിനൊപ്പം കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയംഗം എം ലിജു

ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട കായംകുളം മുതൽ ഹരിപ്പാട് വരെ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ജാഥ അംഗങ്ങളിൽ പ്രവാസിയായ കോശിയും ഉണ്ടായിരുന്നു. വഴിയരികിൽ നിന്ന് പ്രവർത്തകരെല്ലാം എം. ലിജുവാണെന്ന് കരുതി ഒപ്പം കൂടുകയും സംസാരിക്കുകയും ചെയ്തിരുന്നു. ചിലയാളുകളെ 'താൻ' ഗൗനിച്ചില്ലന്ന പരാതി ലിജുവിന്റെ ചെവിയിലുമെത്തി. അങ്ങനെയാണ് യഥാർഥ ലിജു അപരനായ കോശിയെ കാണുവാൻ എത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - M Liju with his doppelganger Koshi mannar
Next Story