മധുവിെൻറ കൊലപാതകം മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്നു –എം.െഎ. അബ്ദുൽ അസീസ്
text_fieldsകോഴിക്കോട്: അട്ടപ്പാടിയിൽ മോഷണം ആരോപിച്ച് മധു എന്ന ആദിവാസി യുവാവിനെ മർദിച്ചുകൊന്ന സംഭവം മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ്. പ്രയാസവും കഷ്ടപ്പാടും അനുഭവിക്കുന്നവരെ സഹായിക്കുന്നതിനു പകരം അവർക്കെതിരായ കൈയേറ്റങ്ങളും അക്രമങ്ങളും സമൂഹത്തിൽ വർധിക്കുന്നുവെന്നത് ആശങ്കജനകമാണ്.
ആൾക്കൂട്ടങ്ങൾ നിയമം കൈയിലെടുക്കുന്നത് ഒരുനിലക്കും അനുവദിക്കപ്പെടരുത്. വിശപ്പടക്കാൻ വകയില്ലാത്ത ആദിവാസികൾ ഇപ്പോഴും കേരളത്തിലുണ്ടെന്ന യാഥാർഥ്യം കേരള മോഡൽ വികസനത്തെക്കുറിച്ച നമ്മുടെ വീമ്പുപറച്ചിലുകളെ അർഥശൂന്യമാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
