പാർശ്വവത്കൃതരെ പരിഗണിക്കുന്നില്ല; ബിഗ്ബജറ്റ് പദ്ധതികൾ
text_fieldsആദിവാസി ഭൂമി വനാവകാശ നിയമവുമായി ബന്ധപ്പെട്ട് ഒരു വർഷത്തിനുള്ളിൽ സർക്കാറിെൻറ പ്രവർത്തനം പൂർണ പരാജയമാണ്. കാര്യമായ നേട്ടങ്ങളൊന്നുമുണ്ടായിട്ടില്ല.
സർക്കാറിെൻറ പ്രതിച്ഛായ തുടക്കംമുതലേ പാളിേപ്പായി എന്നതാണ് എെൻറ വിലയിരുത്തൽ. ഗർഭധാരണ വിഷയത്തിലടക്കം ആദിവാസികളെക്കുറിച്ചുള്ള പരാമർശങ്ങൾ അതിെൻറ തെളിവാണ്.
പാർശ്വവത്കൃത ജനവിഭാഗങ്ങളുടെ കാര്യത്തിൽ വേണ്ട മുൻഗണന സർക്കാറിെൻറ നയരൂപവത്കരണത്തിൽ ഉണ്ടായിട്ടില്ല എന്നതാണ് ഏറ്റവും വലിയ ന്യൂനത. ബിഗ്ബജറ്റ് പദ്ധതികളാണ് സർക്കാർ കാര്യമായി അവതരിപ്പിക്കുന്നത്. ജനാധിപത്യപരമായ രീതിയിൽ കാര്യങ്ങളെ കാണുന്നതിൽ പരാജയപ്പെട്ട പിണറായി വിജയൻ മുഖ്യമന്ത്രിയെന്ന നിലയിൽ ശരാശരി പ്രകടനം മാത്രമാണ് കാഴ്ചവെച്ചത്. 100ൽ 40 മാർക്കാണ് അദ്ദേഹം അർഹിക്കുന്നത്.
മന്ത്രിമാരിൽ എടുത്തുപറയാവുന്ന പ്രകടനം കൃഷിമന്ത്രി വി.എസ്. സുനിൽകുമാറിേൻറതാണ്. കാർഷികമേഖലയിൽ എന്തെങ്കിലുമൊക്കെ ചെയ്യണം എന്ന നിലയിൽ ആത്മാർഥമായ ഇടപെടൽ നടത്തുന്ന അദ്ദേഹത്തിന് 100ൽ 70 മാർക്ക് നൽകാം. പട്ടികജാതി പട്ടികവർഗക്കാർ, മത്സ്യത്തൊഴിലാളികൾ, തോട്ടംതൊഴിലാളികൾ തുടങ്ങിയ പാർശ്വവത്കൃതരുടെ പ്രശ്നങ്ങളിൽ സർക്കാർ അടിയന്തര ശ്രദ്ധ ചെലുത്തണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
