Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എം. അനിൽകുമാർ കൊച്ചി മേയർ

text_fields
bookmark_border
എം. അനിൽകുമാർ കൊച്ചി മേയർ
cancel

കൊച്ചി: അഡ്വ. എം. അനിൽകുമാർ കൊച്ചി മേയറായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വരണാധികാരിയായ ജില്ല കലക്ടർ എസ്. സുഹാസ് സത്യവാചകം ചൊല്ലി കൊടുത്തു. കൊച്ചി കോർപ്പറേഷൻ 33-ാം ഡിവിഷൻ കൗൺസിലറാണ് അഡ്വ. എം. അനിൽകുമാർ.

രണ്ട് ഘട്ടമായി നടന്ന തിരഞ്ഞെടുപ്പിലൂടെയാണ് മേയറെ തിരഞ്ഞെടുത്തത്. ആകെയുള്ള 74 കൗൺസിലർമാരിൽ 73 പേർ ആദ്യ ഘട്ട വോട്ടെടുപ്പിലും 68 കൗൺസിലർമാർ രണ്ടാം ഘട്ട വോട്ടെടുപ്പിലും പങ്കെടുത്തു. എൽ.ഡി.എഫ്, യു.ഡി.എഫ് , ബി.ജെ.പി പ്രതിനിധികളായ അഡ്വ. എം. അനിൽകുമാർ, അഡ്വ. ആൻറണി കുരീത്തറ, സുധ ദിലീപ് കുമാർ എന്നിവരാണ് മത്സരിച്ചത്. ആദ്യ ഘട്ടത്തിൽ യഥാക്രമം 36,32, 5 വോട്ടുകൾ എൽ.ഡി.എഫ്, യു.ഡി.എഫ് , ബി.ജെ.പി കൗൺസിലർമാർ നേടി.

23-ാം ഡിവിഷൻ കൗൺസിലർ തിരഞ്ഞെടുപ്പിൽ നിന്നും വിട്ട് നിന്നു. തിരഞ്ഞെടുപ്പ് ചട്ടം 8 ബി പ്രകാരം നടന്ന രണ്ടാം ഘട്ട വോട്ടെടുപ്പിൽ അഡ്വ. എം. അനിൽകുമാർ 36 വോട്ടും അഡ്വ. ആൻറണി കുരീത്തറ 32 വോട്ടുമാണ് നേടിയത്. ബി.ജെ.പി കൗൺസിലർമാർ വോട്ടെടുപ്പിൽ നിന്നും വിട്ട് നിന്നു. ഓപ്പൺ ബാലറ്റ് വഴിയാണ് തിരഞ്ഞെടുപ്പ് നടന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story