You are here

പ്രണയത്തെച്ചൊല്ലി ആള്‍ക്കൂട്ട മർദനം; മലപ്പുറത്ത്​ യുവാവ് വിഷം കഴിച്ചു മരിച്ചു VIDEO

  • കാമുകിയുടെ പിതാവടക്കം 15 പേർക്കെതിരെ കൊലപാതക ശ്രമത്തിന് കേസ്

10:46 AM
12/11/2019

കോട്ടക്കൽ: ആള്‍ക്കൂട്ട മർദനത്തിന്​ ഇരയായതിനെ തുടർന്ന് വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായ യുവാവ് മരിച്ചു. എടരിക്കോട് പുതുപ്പറമ്പ് പൊറ്റയിൽ ഹൈദരലിയുടെ മകന്‍ ഷാഹിറാണ്​ (22) മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ച ഒരുമണിയോടെ ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം.

ഒരു പെൺകുട്ടിയുമായി പ്രണയത്തിലായിരുന്ന ഷാഹിറിനെ ഒരുകൂട്ടമാളുകൾ മർദിച്ചെന്ന പരാതിയിൽ കോട്ടക്കൽ പൊലീസ് അന്വേഷണമാരംഭിച്ചു. പെൺകുട്ടിയുടെ പിതാവടക്കം 15 പേർക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തതായി കോട്ടക്കലിലെത്തിയ ജില്ല പൊലീസ് മേധാവി യു. അബ്​ദുൽ കരീം അറിയിച്ചു.

സംഭവത്തെക്കുറിച്ച്​ പൊലീസ് പറയുന്നത്​: ഞായറാഴ്ച രാത്രി പുതുപ്പറമ്പ് കാരാട്ടങ്ങാടിയിൽ ഷാഹിറിനെ പെൺകുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും കാണുകയും തടഞ്ഞുവെച്ച് മർദിക്കുകയും ചെയ്തു. വീട്ടുകാരെ വിവരമറിയിച്ചതിനെ തുടർന്ന് സഹോദരൻ ഷിബിലിയും സുഹൃത്തും മാതാവ് ഷൈലജയും സ്ഥലത്തെത്തി. ഷിബിലിയെയും മർദിച്ചു. പിന്നീട് പിതാവ് ഹൈദരലി എത്തുകയും ഒത്തുതീർപ്പ്​ ചർച്ചക്കുശേഷം കുടുംബം മടങ്ങുകയും ചെയ്​തു. 
ഇൗ പ്രശ്​നത്തിൽ ഒരുമാസം മുമ്പ്​ ഇരുകൂട്ടരും പൊലീസ്​ സാന്നിധ്യത്തിൽ ചർച്ച നടത്തിയിരുന്നു.

രണ്ടുപേരും പരസ്പരം കാണുകയോ ഫോൺ വിളിക്കുകയോ ചെയ്യരുതെന്നായിരുന്നു ഒത്തുതീർപ്പ്​. ഞായറാഴ്​ച രാത്രി പുതുപ്പറമ്പിൽ നബിദിനാഘോഷ പരിപാടിക്കെത്തിയപ്പോഴാണ്​ ഷാഹിറിനെ ഒരുസംഘം തടഞ്ഞുവെക്കുകയും മൊബൈൽ കൈക്കലാക്കി നഗ്​നഫോട്ടോകൾ പകർത്തുകയും ചെയ്​തതെന്ന്​ പൊലീസിന് നൽകിയ പരാതിയില്‍ പറയുന്നു. മർദനത്തിനുശേഷം കുടുംബത്തിനൊപ്പം വീട്ടിൽ തി​രി​െച്ചത്തിയ ഷാഹിര്‍ വിഷം കഴിക്കുകയായിരുന്നുവെന്ന്​ പൊലീസ് പറഞ്ഞു. 

തിങ്കളാഴ്ച പുലർച്ചയോടെ ആശുപത്രിയിലെത്തിച്ച യുവാവ്​ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയില്‍ കഴിയവെയാണ് മരിച്ചത്​. നിലമ്പൂർ സ്വദേശികളായ ഷാഹിറും കുടുംബവും 10 വർഷമായി പുതുപ്പറമ്പിൽ വാടക ക്വാർട്ടേഴ്സിലാണ് താമസം. കൂലിപ്പണിക്കാരനാണ്. ജില്ല പൊലീസ് മേധാവി യു. അബ്​ദുൽ കരീം സ്ഥിതിഗതികൾ വിലയിരുത്തി. എസ്.എച്ച്.ഒ യു. യൂസുഫിനാണ് അന്വേഷണ ചുമതല. എസ്.ഐ റിയാസ് ചാക്കീരി ഇൻക്വസ്​റ്റ്​ നടത്തിയ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ്​ മോർച്ചറിയിലേക്ക്​ മാറ്റി. ഷാഹിറി​​​െൻറ മറ്റു സഹോദരങ്ങള്‍: ഷംലീന, ഷഹന. 

മറ്റ്​ ആരോപണങ്ങളും അന്വേഷിക്കും –എസ്.പി 
കോ​ട്ട​ക്ക​ൽ: ആ​ൾ​ക്കൂ​ട്ട മ​ർ​ദ​ന​ത്തെ തു​ട​ർ​ന്ന് യു​വാ​വ് ജീ​വ​നൊ​ടു​ക്കി​യ കേ​സി​ൽ പെ​ൺ​കു​ട്ടി​യു​ടെ പി​താ​വ​ട​ക്കം ര​ണ്ടു​പേ​രെ തി​രി​ച്ച​റി​ഞ്ഞ​താ​യി ജി​ല്ല പൊ​ലീ​സ് മേ​ധാ​വി യു. ​അ​ബ്​​ദു​ൽ ക​രീം. ഇ​വ​ര​ട​ക്കം 15 പേ​ർ​ക്കെ​തി​രെ​യാ​ണ് കേ​സ്. പ്ര​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഷാ​ഹി​റി​​െൻറ​യും പെ​ൺ​കു​ട്ടി​യു​ടെ​യും കു​ടും​ബ​ങ്ങ​ളു​മാ​യി നേ​ര​ത്തേ പൊ​ലീ​സ് ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു.

കൊ​ല​പാ​ത​ക ശ്ര​മം, ആ​ത്മ​ഹ​ത്യ പ്രേ​ര​ണ എ​ന്നീ വ​കു​പ്പു​ക​ളാ​ണ് പ്ര​തി​ക​ൾ​ക്കെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. മ​റ്റു ആ​രോ​പ​ണ​ങ്ങ​ൾ അ​ന്വേ​ഷി​ക്കും. ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു ന​ഗ്​​ന​ചി​ത്രം എ​ടു​ത്തു​വെ​ന്നാ​ണ് പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. പോ​സ്​​റ്റ്​​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് ല​ഭി​ച്ചാ​ലെ കൂ​ടു​ത​ൽ വ്യ​ക്ത​ത വ​രി​ക​യു​ള്ളൂ​വെ​ന്നും അ​ദ്ദേ​ഹം കോ​ട്ട​ക്ക​ലി​ൽ പ​റ​ഞ്ഞു.

Loading...
COMMENTS