Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൊലീസ് ഫാഷിസത്തിന് കുടപിടിക്കുന്നു –കുഞ്ഞാലിക്കുട്ടി

text_fields
bookmark_border
പൊലീസ് ഫാഷിസത്തിന് കുടപിടിക്കുന്നു –കുഞ്ഞാലിക്കുട്ടി
cancel

മലപ്പുറം: ഉത്തരേന്ത്യയിലെതിന് സമാനമായ ആൾക്കൂട്ട ആക്രമണം കേരളത്തിലും നടക്കുന്നുണ്ടെന്നാണ് മുജാഹിദ് പ്രവർത്തകരെ മർദ്ദിച്ച സംഭവം തെളിയിക്കുന്നതെന്നും മുസ്ലിംലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. മർദ്ദനത്തി​​​െൻറ വീഡിയോ ഉൾപ്പെടെ പുറത്തുവന്നിട്ടും അക്രമികളെ ജാമ്യത്തിൽ വിടുകയും ലഘുലേഖ വിതരണം ചെയ്തവരെ ജയിലലടക്കുകയുമാണുണ്ടായിരുന്നു.

തീവ്രവാദവിരുദ്ധവും സൗഹാർദവുമായിരുന്നു ലഘുലേഖയിലെ ഉള്ളടക്കം. ഫാഷിസത്തിന് കുടപിടിക്കുകയാണ് പൊലീസ്. ദേശീയപതാക വി‍ഷയത്തിലും പക്ഷപാതമായിരുന്നു പൊലീസ് നടപടി. ഇക്കാര്യങ്ങൾ ലീഗ് ഗൗരവത്തിലാണ് കാണുന്നത്. മുഖ്യമന്ത്രി‍യെ കണ്ട് വിഷയം ഉന്നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Lynching cases existing Kerala - Kunjalikutty
Next Story