പാർട്ടിയെ വെട്ടിലാക്കി സി.പി.എം നേതാവിെൻറ മകളുടെ ആർഭാടവിവാഹം
text_fieldsകൊച്ചി: ലോക്കൽ സമ്മേളനങ്ങൾ പൂർത്തിയാക്കി ഏരിയ സമ്മേളനങ്ങളിലേക്ക് കടക്കുന്നതിനിടെ പാർട്ടിയെ വെട്ടിലാക്കി സി.പി.എം നേതാവിെൻറ മകളുടെ ആർഭാടവിവാഹം. എറണാകുളത്ത് പിണറായി പക്ഷത്തെ നയിക്കുന്ന പാർട്ടി സംസ്ഥാന സമിതി അംഗവും വിശാല കൊച്ചി വികസന അതോറിറ്റി ചെയർമാനായ സി.എൻ. മോഹനെൻറ മകളുടെ വിവാഹമാണ് വിവാദമായത്. ഞായറാഴ്ച കോലഞ്ചേരി സെൻറ് പീേറ്റഴ്സ് കോളജ് ഇൻഡോർ സ്റ്റേഡിയത്തിലായിരുന്നു വിവാഹ ചടങ്ങുകൾ. മുഖ്യമന്ത്രി പിണറായി വിജയൻ കുടുംബസമേതം പെങ്കടുത്തിരുന്നു.
ഇതിന് പിന്നാലെ കൊച്ചി മരടിലെ പ്രമുഖ നക്ഷത്ര ഹോട്ടലിൽ വിവാഹ സൽക്കാരവും നടന്നു. ഹൈകോടതിയിലെ പ്രമുഖ അഭിഭാഷകെൻറ മകനാണ് വരൻ. നക്ഷത്ര ഹോട്ടലിലെ സൽക്കാരത്തിെൻറ ബില്ല് നൽകിയത് വരെൻറ ആൾക്കാരാണ്. നേതാക്കളും പ്രവർത്തകരും ലളിതജീവിതം നയിച്ച് മാതൃകയാകണമെന്ന പാർട്ടിയുടെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായി നടത്തിയ വിവാഹം പാർട്ടിക്ക് അപകീർത്തി ഉണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി നിരവധി പരാതികളാണ് പാർട്ടി നേതൃത്വത്തിന് ലഭിച്ചിരിക്കുന്നത്.
പഴയ വി.എസ് പക്ഷക്കാർക്ക് മുൻതൂക്കമുള്ളതാണ് മോഹനെൻറ തട്ടകമായ കോലഞ്ചേരി ഏരിയ കമ്മിറ്റി. കടുത്ത വിഭാഗീയത മൂലം ഇവിടെ രണ്ടു ലോക്കൽ സമ്മേളനങ്ങൾ പൂർത്തിയാക്കാനാകാതെ നിർത്തിവെച്ചിരിക്കുകയാണ്. വാർത്ത ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും പരിശോധിച്ച് മറുപടിപറയാമെന്നും സി.പി.എം ജില്ല സെക്രട്ടറി പി. രാജീവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
