ആഡംബര ഹോട്ടലുകളിൽ മുറിയെടുത് മുങ്ങുന്ന യുവാവ് പിടിയിൽ
text_fieldsകൊച്ചി: ആഡംബര ഹോട്ടലുകളിൽ മുറിയെടുത്ത് താമസിച്ചശേഷം പണം നൽകാതെ മുങ്ങുന്ന വിരു തൻ പൊലീസ് പിടിയിൽ. കോട്ടയം കറുകച്ചാൽ സ്വദേശി കിഴക്കേ മുറിയിൽ അനിൽ ജോസഫാണ് എറണാക ുളം നോർത്ത് പൊലീസിെൻറ പിടിയിലായത്.
മാന്യമായി വസ്ത്രം ധരിച്ച് കലൂർ ഗോകുലം പാർക്ക് ഹോട്ടലിൽ എത്തിയ പ്രതി എൽ ആൻഡ് ടി കമ്പനിയിലെ ഉയർന്ന ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തുകയും മുറി വാടകയും മറ്റും കമ്പനി അക്കൗണ്ടിൽനിന്ന് ട്രാൻസ്ഫർ ചെയ്യും എന്ന് ഹോട്ടൽ ജീവനക്കാരെ പറഞ്ഞ് വിശ്വസിപ്പിക്കുകയും ചെയ്ത് മുറിയെടുത്തു.
മൂന്ന് ദിവസത്തിനകം 15,000 രൂപ ബിൽ ആയതിനെത്തുടർന്ന് ഹോട്ടൽ അധികൃതർ ആവശ്യപ്പെട്ടെങ്കിലും ഇയാൾ പണം നൽകാൻ തയാറായില്ല. സംശയം തോന്നിയ ഹോട്ടൽ മാനേജർ നോർത്ത് സ്റ്റേഷനിൽ നൽകിയ പരാതിയെത്തുടർന്ന് പൊലീസ് ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പ് പുറത്തായത്. സമാന രീതിയിൽ ഇയാൾ കേരളത്തിൽ പലസ്ഥലങ്ങളിലും ചെന്നൈയിലും തട്ടിപ്പ് നടത്തിയിട്ടുണ്ട്.
