സർക്കസ് കലാകാരന്മാർക്ക് സഹായഹസ്തവുമായി ലുലു ഗ്രൂപ്പ്
text_fieldsകോട്ടക്കൽ: തമ്പിന് താഴെ ദുരിതത്തിൽ കഴിഞ്ഞിരുന്ന കോട്ടക്കലിലെ സര്‍ക്കസ് കലാകാരന്മാര്‍ക്ക് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയുടെ സഹായഹസ്തം. ഒരു മാസത്തെ ഭക്ഷണത്തിനുള്ള വസ്തുക്കളും മൂന്ന് ലക്ഷം രൂപയും സര്‍ക്കസ് മാനേജ്മെൻറിന് കൈമാറി.
നൂറോളം വരുന്ന കലാകാരന്മാരും പക്ഷിമൃഗാദികളും സര്‍ക്കസ് കൂടാരത്തില്‍ പ്രയാസം അനുഭവിക്കുന്ന വാര്‍ത്ത ‘മാധ്യമം’ കഴിഞ്ഞ ദിവസം നൽകിയിരുന്നു.ആഫ്രിക്ക, എത്യോപിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരും നടത്തിപ്പുകാർ തുടങ്ങി 95 പേരുടെ ജീവിതം ലോക്ഡൗണോടെ അനിശ്ചിതത്വത്തിലായിരുന്നു. ഒതുക്കുങ്ങൽ പഞ്ചായത്ത്, കോട്ടക്കൽ നഗരസഭ, വ്യക്തികൾ, സംഘടനകൾ, സ്ഥാപനങൾ എന്നിവരുടെ സഹകരണത്തോടെയായിരുന്നു തുടർന്നുള്ള ഇവരുടെ ജീവിതം.
സര്‍ക്കസ് സംഘത്തിെൻറ ദുരവസ്ഥയെക്കുറിച്ചുള്ള വാര്‍ത്ത കാണാനിടയായ എം.എ. യൂസഫലി അബൂദബിയില്‍നിന്ന് ലുലു ഗ്രൂപ്പിെൻറ കേരളത്തിലെ മാനേജര്‍മാരെ വിളിച്ച് അടിയന്തരമായി സഹായമെത്തിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.
കൊച്ചിയില്‍നിന്ന് രണ്ടു ലക്ഷം രൂപയുടെ ഭക്ഷണ സാമഗ്രികളും മൂന്നു ലക്ഷം രൂപയുമായി ലുലു ഗ്രൂപ്പ് മീഡിയാ കോ ഓഡിനേറ്റര്‍ എന്‍.ബി. സ്വരാജിെൻറ നേതൃത്വത്തിലുള്ള ടീം കോട്ടക്കല്‍ പുത്തൂര്‍പാടത്തെ സര്‍ക്കസ് കൂടാരത്തിലെത്തി. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ആവശ്യമാ ഭക്ഷണ സാധനങ്ങളുമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
