Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅച്ചടക്ക നടപടി;...

അച്ചടക്ക നടപടി; സിസ്​റ്റർ ലൂസി കളപ്പുരയ്​ക്കൽ മദർ ജനറാളിനു മുമ്പാകെ ഹാജരായി

text_fields
bookmark_border
sister-lusi-kalappura
cancel

ആലുവ: ബിഷപ്പ്​ ഫ്രാ​േങ്കാ മുളയ്​ക്കലിനെതിരെ സമരം ചെയ്​ത കന്യാസ്​ത്രീകളെ പിന്തുണച്ചതിന്​ അച്ചടക്ക നടപടി നേര ിട്ട മാനന്തവാടി രൂപതയിലെ സിസ്​റ്റർ ലൂസി കളപ്പുരക്കൽ വിശദീകരണം നൽകാൻ മദർ ജനറാളിനു മുമ്പാകെ ഹാജരായി. ആലുവയിലെ മ ദർ ജനറാളി​​െൻറ ഒാഫീസിലെത്താൻ സിസ്​റ്റർ പൊലീസ്​ സുരക്ഷ ആവശ്യപ്പെട്ടിരുന്നു. അച്ചടക്ക നടപടിയിൽ കൂടുതൽ വിശദീകരണം ആവശ്യപ്പെട്ടിട്ടില്ലെന്ന്​ സിസ്​റ്റർ പറഞ്ഞു.

ബിഷപ്പിനെതിരെ സമരം ചെയ്​ത കന്യാസ്​ത്രീകളെ പിന്തുണച്ചു, മാധ്യമങ്ങളോട്​ സഭക്കെതിരെ സംസാരിച്ചു തുടങ്ങിയ കുറ്റങ്ങളാണ്​ സഭ സിസ്​റ്റർക്കെതിരെ ചുമത്തിയത്​. പലവട്ടം നോട്ടീസ്​ നൽകിയിട്ടും കൃത്യമായ മറുപടി നൽകിയില്ലെന്നും ഇന്ന്​ നേരിട്ട്​ ഹാജരായില്ലെങ്കിൽ കാനോൻ നിയമപ്രകാരം പുറത്താക്കുമെന്നും മദർ ജനറാൾ അറിയിച്ചിരുന്നു. തുടർന്നാണ്​ സിസ്​റ്റർ നേരിട്ട്​ ഹാജരായത്​.

എന്നാൽ തന്നോട്​ മദർ ജനറാൾ കൂടുതൽ വിശദീകരണങ്ങളൊന്നും ചോദിച്ചില്ലെന്നും എന്തെങ്കിലും കൂടുതൽ പറയാനുണ്ടെങ്കിൽ ആവാമെന്ന്​ അറിയിക്കുകയായിരുന്നു ചെയ്​തതെന്നും സിസ്​റ്റർ ലൂസി കളപ്പുരയ്​ക്കൽ പറഞ്ഞു. തനിക്ക്​ പറയാനുള്ളതെല്ലാം നേരത്തെ അറിയിച്ചിട്ടു​െണ്ടന്നും കൂടുതലൊന്നും പറയാനില്ലെന്ന്​ വ്യക്​​തമാക്കി. കൗൺസിൽ ചേർന്ന്​ തുടർ നടപടികൾ എന്താണെന്ന്​ അറിയിക്കാമെന്ന്​ മദർ ജനറാൾ പറഞ്ഞതായും ലൂസി കളപ്പുരയ്​ക്കൽ പറഞ്ഞു.

എന്ത്​ നടപടിയായലും താനത്​ സ്വീകരിക്കും. പ്രശ്​നങ്ങൾ ഒത്തുതീർപ്പാക്കാനാണ്​ സഭയുടെ ശ്രമമെങ്കിൽ അത്​ അംഗീകരിക്കും. അല്ലെങ്കിൽ മറ്റ്​ നടപടികളുമായി മുന്നോട്ടുപോകും - ലൂസി കളപ്പുരയ്​ക്കൽ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsnun rape caseLucy KalappurakkalMother General
News Summary - Lucy Kalappurakkal Present Infront Of Mother General - Kerala News
Next Story