Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആരോഗ്യനില വഷളായി; വളർമതിയെ വീണ്ടും ആശുപത്രിയിലേക്ക് മാറ്റി

text_fields
bookmark_border
ആരോഗ്യനില വഷളായി; വളർമതിയെ വീണ്ടും ആശുപത്രിയിലേക്ക് മാറ്റി
cancel
camera_alt


വളർമതി


തിരുവനന്തപുരം: സെക്രട്ടറിയേറ്റിനു മുന്നിൽ എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ തുടരുന്ന പ്രതിഷേധത്തിൽ വീണ്ടും പങ്കെടുത്തതിന് പിന്നാലെ വളർമതിയെ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില വഷളായതിനെ തുടർന്നാണ് ഇവരെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. സമരത്തിന് നേതൃത്വം നൽകിയ എൽ.പി.എസ്.ടി റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ സെക്രട്ടറി കൂടിയായ എസ്. വളർമതിയെ പൊലീസ് ബലം പ്രയോഗിച്ച് കഴിഞ്ഞ ദിവസം രാത്രി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പിന്നാലെ വളർമതിക്കു പകരം ഉദ്യോഗാർഥി എം. ജയകൃഷ്ണൻ നിരാഹാരം ആരംഭിക്കുകയും ചെയ്തു. എന്നാൽ ഇന്നലെ വീണ്ടും സമരപ്പന്തലിലേക്ക് വളർമതി എത്തുകയായിരുന്നു.

സമരം അടിച്ചമർത്താൻ ശ്രമിച്ചിട്ട് കാര്യമില്ലെന്ന് വളർമതി പറഞ്ഞു. നിരാഹാര സമരം തുടരുകയാണെന്നും അവർ അറിയിച്ചിരുന്നു. സമരം അനാവശ്യമാണെന്ന സർക്കാർ വാദത്തോട്, അവർ ഭരണത്തിലെത്തിയപ്പോഴാണല്ലോ ഇത് അനാവശ്യ സമരമായത് എന്നായിരുന്നു പ്രതികരണം.

സർക്കാരിന് സാമ്പത്തിക ബാധ്യതയില്ലാത്ത, ആവശ്യപ്പെട്ട കാര്യം പോലും ചെയ്തു തരുന്നില്ല. ഉദ്യോഗാർഥികളെ പറഞ്ഞു പറ്റിക്കുന്ന സർക്കാർ നിലപാടിനോട് കടുത്ത പ്രതിഷേധം തന്നെ തുടരും. ആരോഗ്യാവസ്ഥ മോശമായ തന്നെയാണ് ബലം പ്രയോഗിച്ച് പൊലീസ് കൊണ്ടുപോയത്.

ബലമായി പിടിച്ച് ജനറൽ ആശുപത്രിയിലെത്തിച്ച ശേഷം രാവിലെ ഏഴര വരെയും ഒരു ചികിത്സയും അനുവദിച്ചില്ല. രക്തവും ബി.പിയും പോലും പരിശോധിച്ചില്ലെന്നും തന്നെ സമരകേന്ദ്രത്തിൽ നിന്ന് മാറ്റാനുള്ള ബോധപൂർവമായ നീക്കമാണ് നടന്നതെന്നും വളർമതി പറഞ്ഞിരുന്നു. അതേസമയം, സമരത്തിന് പിന്തുണയുമായി ഡി.വൈ.എഫ്.ഐ, യുവമോർച്ച സംഘടനകൾക്ക് പിന്നാലെ എ.ഐ.വൈ.എഫും രംഗത്തെത്തി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kerala LPST Rank Holders Protest
Next Story