സമരം പിൻവലിച്ചു; ഗ്യാസ് വിതരണം മുടങ്ങില്ല
text_fieldsതിരുവനന്തപുരം: ശമ്പള വര്‍ധന ആവശ്യപ്പെട്ട് എല്‍പിജി ട്രക്ക് ഡ്രൈവർമാർ പ്രഖ്യാപിച്ച സമരം പിന്‍വലിച്ചു. അഡീഷനല്‍ ലേബര്‍ കമീഷണറുമായി വീണ്ടും നടത്തിയ ചര്‍ച്ചയിൽ തീരുമാനമായതിനെ തുടര്‍ന്നാണ് ഡ്രൈവർമാർ സമരത്തില്‍ നിന്ന് പിന്മാറിയത്.
ട്രക്ക് തൊഴിലാളികളുടെ അടിസ്ഥാന ശമ്പളം 3000 രൂപയാക്കുക, നിലവില്‍ ഒരു ട്രിപ്പിന് നൽകുന്ന ബത്ത 850 ൽ നിന്ന് 950 രൂപയായി വര്‍ധിപ്പിക്കുക എന്നിവയായിരുന്നു ആവശ്യങ്ങള്‍. സമരം ഒഴിവാക്കാനായി നടത്തിയ ആദ്യവട്ട ചര്‍ച്ച പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് അഡീഷനല്‍ ലേബര്‍ കമീഷണറുടെ നേതൃത്വത്തില്‍ വീണ്ടും ചര്‍ച്ച നടത്തുകയായിരുന്നു. ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന ഉറപ്പ് ലഭിച്ചതോടെ സമരത്തില്‍ നിന്ന് പിന്മാറുകയാണെന്ന് തൊഴിലാളി സംഘടനകള്‍ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
