Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅടുക്കളയിൽ ആശങ്ക...

അടുക്കളയിൽ ആശങ്ക വേണ്ട; പാചക വാതകം സ്റ്റോക്കുണ്ട്; കൂടുതൽ ഉടൻ വരുമെന്ന് അധികൃതർ

text_fields
bookmark_border
lpg
cancel

തിരുവനന്തപുരം: വിശേഷ ദിവസങ്ങൾ അടുത്തിരിക്കെ വീടുകളിൽ പാചകവാതകം കിട്ടുമോയെന്ന ആശങ്ക വേണ്ടെന്ന് പൊതുമേഖല എണ്ണക്കമ്പനികൾ. പതിവുപോലെ ബുക്ക് ചെയ്യുന്നതനുസരിച്ച് പാചകവാതകം വീടുകളിലെത്തും. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിൽ പാചകവാതകം കിട്ടാക്കനിയാകുമെന്ന പ്രചാരണത്തെ തുടർന്ന് ഗാർഹിക ഉപഭോക്താക്കൾ ആശങ്കയിലായിരുന്നു. ഗ്യാസ് സിലിണ്ടറിന് അസാധാരണ ബുക്കിങ് വന്നതോടെ സെർവർ വരെ ഡൗൺ ആയി.


നിലവിൽ പഴയതു പോലെ തന്നെ പാചകവാതക വിതരണം നടക്കുമെന്നാണ് ലഭിക്കുന്ന ഔദ്യോഗിക വിവരം. വാണിജ്യ അടിസ്ഥാനത്തിലുള്ള സിലിണ്ടറുകൾക്ക് മാത്രമാണ് നിയന്ത്രണം. ഗാർഹിക ഉപഭോക്താക്കൾക്ക് തടസ്സം കൂടാതെ പാചകവാതകം ലഭ്യമാക്കുന്നതിന് പൊതുമേഖല എണ്ണക്കമ്പനികൾ വാണിജ്യ അടിസ്ഥാനത്തിലുള്ള സിലിണ്ടറിന്‍റെ ഉൽപാദനം കുറച്ചു. 20 ശതമാനം മാത്രമാണ് വാണിജ്യാടിസ്ഥാനത്തിൽ വിതരണം ചെയ്യുന്നത്.

ഞായറാഴ്ചത്തെ കണക്കനുസരിച്ച് ഇന്ത്യൻ ഓയിൽ കോർപറേഷൻ (ഐ.ഒ.സി), ഭാരത് പെട്രോളിയം കോർപറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ (എച്ച്.പി.സി) എന്നിവയുടെ ബോട്ടിലിങ് പ്ലാന്‍റുകളിൽ 14536.8 മെട്രിക് ടൺ ഗാർഹികാവശ്യത്തിനും 1267.1 മെട്രിക് ടൺ വാണിജ്യാടിസ്ഥാനത്തിലുള്ള പാചകവാതകവും സ്റ്റോക്കുണ്ട്. 3991 മെട്രിക് ടൺ, 457 മെട്രിക് ടൺ ക്രമത്തിലാണ് റീട്ടെയ്ൽ സ്റ്റോക്ക്. നിലവിലെ ശേഖരമനുസരിച്ച് ഐ.ഒ.സിയിൽനിന്ന് 18.7 ദിവസം വിതരണം ചെയ്യാനുള്ള ഗാർഹിക പാചകവാതകമുണ്ട്. ബി.പി.സിയുടെത് എട്ട് ദിവസത്തേക്കും എച്ച്.പി.സിയുടെത് ഒമ്പത് ദിവസത്തേക്കും വിതരണം ചെയ്യാൻ കഴിയും. വരും ദിവസങ്ങളിൽ കൂടുതൽ സ്റ്റോക്ക് വരുമെന്നാണ് അധികൃതർ പറയുന്നത്. കേന്ദ്ര സർക്കാർ നിയന്ത്രണമുള്ളതിലാണ് വാണിജ്യാടിസ്ഥാനത്തിനുള്ള പാചക വാതകവിതരണം വെട്ടിക്കുറച്ചത്. ഐ.ഒ.സിയിൽ 10.5 ദിവസത്തേക്ക് വാണിജ്യ സിലിണ്ടർ സ്റ്റോക്കുണ്ട്.

വയോജന സദനങ്ങൾ, ആശുപത്രി, അനാഥാലയം, സ്കൂൾ, ജനകീയ/സുഭിക്ഷ ഹോട്ടലുകൾ, സര്‍ക്കാര്‍-പൊതുമേഖല ഓഫിസ് കാമ്പസിലെ കാന്റീൻ എന്നിവക്ക് മുന്‍ഗണന നല്‍കിയാണ് വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറുകൾ വിതരണം ചെയ്യുക. ഹോട്ടൽ മേഖലയിൽ സിലിണ്ടർ ലഭിക്കാത്തത് പ്രതിസന്ധി രൂക്ഷമാക്കി. ഓരോ ദിവസവും അടച്ചിടുന്ന ഹോട്ടലുകളുടെ എണ്ണം വർധിച്ചു.

സംസ്ഥാനത്തെ സാഹചര്യം പരിഗണിച്ച് വാണിജ്യാടിസ്ഥാനത്തിലുള്ള സിലിണ്ടറുകൾ കൂടുതൽ ലഭ്യമാക്കുന്നതിന് കേന്ദ്ര പെട്രോളിയം-പ്രകൃതി വാതക മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു.

വിഷയത്തിൽ കേന്ദ്രമന്ത്രിയെ നേരിട്ട് കണ്ട് ചർച്ച നടത്തും. ഗാർഹിക ഉപഭോക്താക്കൾക്ക് സിലണ്ടർ വിതരണം പതിവുപോലെ നടക്കുമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lpggasIsrael Iran WarUS Israel Iran War
News Summary - lpg stock
Next Story