Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാചകവാതക വില വർധന;...

പാചകവാതക വില വർധന; ഹോട്ടൽ ഭക്ഷണവും പൊള്ളും

text_fields
bookmark_border
lpg
cancel

തി​രു​വ​ന​ന്ത​പു​രം: പാ​ച​ക​വാ​ത​ക വി​ല കു​തി​ച്ചു​യ​ർ​ന്ന​തോ​ടെ ഹോ​ട്ട​ൽ ഭ​ക്ഷ​ണ​വി​ല ഉ​യ​രു​മെ​ന്ന് ഭീ​തി​.നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ വി​ല​വ​ർ​ധ​ന വ​രു​ത്താ​തെ പി​ടി​ച്ചു​നി​ൽ​ക്കാ​നാ​കി​ല്ലെ​ന്നാ​ണ്​ ഹോ​ട്ട​ലു​ട​മ​ക​ളും അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളും ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ വി​ല​വ​ർ​ധ​ന​ക്കും വൈ​ദ്യു​തി-​വെ​ള്ളം എ​ന്നി​വ​യു​ടെ ചാ​ർ​ജ്​​ വ​ർ​ധ​ന​ക്കും പി​ന്നാ​ലെ പാ​ച​ക​വാ​ത​ക വി​ല​വ​ർ​ധ​ന കൂ​ടി​യാ​യ​തോ​ടെ കാ​ര്യ​ങ്ങ​ൾ പി​ടി​വി​ട്ടി​രി​ക്കു​ക​യാ​ണെ​ന്നും​ ഇ​വ​ർ പ​റ​യു​ന്നു. ഈ ​ആ​ഴ്ച​ത​ന്നെ വി​ല​യി​ൽ മാ​റ്റം വ​രു​മെ​ന്നാ​ണ്​ ഇ​വ​ർ ന​ൽ​കു​ന്ന സൂ​ച​ന. ഇ​തി​നി​ടെ ത​ല​സ്ഥാ​ന​ത്തെ ചി​ല ഹോ​ട്ട​ലു​ക​ൾ ഉ​ച്ച​യൂ​ണി​ന്​ വി​ല​കൂ​ട്ടി. അ​ഞ്ചു രൂ​പ​വ​രെ​യാ​ണ്​ വി​ല വ​ർ​ധി​പ്പി​ച്ച​ത്. ചാ​യ​ക്ക്​ അ​ട​ക്കം വി​ല​കൂ​ട്ടാ​നു​ള്ള നീ​ക്ക​വും ന​ട​ക്കു​ന്നു​ണ്ട്. അ​തേ​സ​മ​യം പാ​ച​ക​വാ​ത​ക വി​ല മ​റ​യാ​ക്കി അ​മി​ത വ​ർ​ധ​ന​ക്കൊ​രു​ങ്ങു​ന്ന​വ​രു​മു​ണ്ട്.

മ​റു​ഭാ​ഗ​ത്ത്​ ഗാ​ർ​ഹി​ക സി​ലി​ണ്ട​റു​ക​ളു​ടെ വി​ല ഉ​യ​ർ​ന്ന​തി​ന്‍റെ ക​ടു​ത്ത ആ​ഘാ​ത​ത്തി​ലാ​ണ്​ കു​ടും​ബ ബ​ജ​റ്റു​ക​ൾ. പാ​ച​ക വാ​ത​ക സ​ബ്​​സി​ഡി ഓ​രോ​രു​ത്ത​രു​ടെ​യും അ​ക്കൗ​ണ്ടി​ലേ​ക്ക്​ ന​ൽ​കു​മെ​ന്നാ​യി​രു​ന്നു നേ​ര​ത്തേ​യു​ള്ള പ്ര​ഖ്യാ​പ​ന​മെ​ങ്കി​ലും ഈ ​ന​ട​പ​ടി അ​പ്ര​ഖ്യാ​പി​ത​മാ​യി കേ​ന്ദ്രം അ​വ​സാ​നി​പ്പി​ച്ചി​ട്ട്​ ര​ണ്ടു​വ​ർ​ഷ​മാ​കു​ന്നു. ​2020 ഫെ​ബ്രു​വ​രി​യി​ൽ സി​ലി​ണ്ട​റി​ന് 858 രൂ​പ​യു​ണ്ടാ​യി​രു​ന്ന​പ്പോ​ൾ 290 രൂ​പ​ക്ക​ടു​ത്താ​യി​രു​ന്നു സ​ബ്സി​ഡി​ത്തു​ക.

എ​ന്നാ​ൽ, 2020 ജൂ​ലൈ​യി​ൽ പാ​ച​ക​വാ​ത​ക വി​ല ഘ​ട്ടം​ഘ​ട്ട​മാ​യി കു​റ​ഞ്ഞ് 594 രൂ​പ​യി​ൽ എ​ത്തി​യ​തോ​ടെ​യാ​ണ് സ​ബ്സി​ഡി കേ​ന്ദ്ര​സ​ർ​ക്കാ​ർ ഒ​ഴി​വാ​ക്കി​യ​ത്. ഇ​പ്പോ​ൾ വി​ല 1000 പി​ന്നി​ട്ടി​ട്ടും കേ​ന്ദ്ര​ത്തി​ന്​ മി​ണ്ടാ​ട്ട​മി​ല്ല.

2014ൽ ​മോ​ദി സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തു​മ്പോ​ൾ 400 രൂ​പ​യു​ണ്ടാ​യി​രു​ന്നു സി​ലി​ണ്ട​റി​ന്​ മാ​ർ​ച്ച്​ ഒ​ന്നി​ലെ 49 രൂ​പ​യു​ടെ വ​ർ​ധ​ന​യോ​ടെ 1110 രൂ​പ​യാ​ണ്​ ന​ൽ​കേ​ണ്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LPG Price hikeLPG prices
News Summary - LPG Price hike
Next Story