ന്യൂനമർദ ഭീതി അവസാനിക്കുന്നു
text_fieldsതിരുവനന്തപുരം: കന്യാകുമാരിക്ക് തെക്കും ശ്രീലങ്കക്ക് പടിഞ്ഞാറും ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം 24 മണിക്കൂറിനുള്ളിൽ ശക്തികുറഞ്ഞ് അറബിക്കടലിൽ അടങ്ങുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം മുതൽ തൃശൂർ വരെ നിലനിന്നിരുന്ന മത്സ്യബന്ധന നിയന്ത്രണം പിൻവലിച്ചു.
അതേസമയം ലക്ഷദ്വീപ് കടലിലും മലപ്പുറം മുതല്‍ വടക്കോട്ടുള്ള കടലിലും മത്സ്യബന്ധനത്തിന് പോകരുതെന്ന ജാഗ്രതാ നിർദേശം 12 മണിക്കൂര്‍ കൂടി തുടരും. നിലവിൽ ശക്തി കുറഞ്ഞ ന്യൂനമർദം ലക്ഷദ്വീപിന് വടക്കു ഭാഗത്ത് നിലകൊള്ളുകയാണ്. ഇത് അടുത്ത 24 മണിക്കൂർ വടക്ക്--വടക്കുപടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിക്കുകയും ശക്തി കുറയുകയും ചെയ്യുമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ കണക്കുകൂട്ടൽ. കേരളത്തില്‍ ചിലയിടങ്ങളില്‍ മഴ ലഭിക്കാന്‍ സാധ്യത ഉണ്ട്.
