Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ന്യൂനമര്‍ദം: സംസ്ഥാനത്ത് അഞ്ച് ദിവസം ഒറ്റപ്പെട്ട മഴ തുടരും

text_fields
bookmark_border
Rain, Low pressure
cancel

തിരുവനന്തപുരം: തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദത്തിന്റെ ഫലമായി സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട മഴ തുടരാനാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു.

തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം രാവിലെയോടെ തെക്കന്‍ അന്തമാന്‍ കടലില്‍ ശക്തിയേറിയ ന്യൂനമര്‍ദമായി മാറി. നിലവില്‍ വടക്ക് ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദം ഞായറാഴ്ച രാവി​െലയോടെ അന്തമാന്‍ ആന്‍ഡ് നികോബാര്‍ ദ്വീപുകള്‍ക്ക് സമീപം തീവ്രന്യൂനമര്‍ദമായി, തിങ്കളാഴ്ചയോടെ അസാനി ചുഴലിക്കാറ്റായി മാറുമെന്നും അറിയിപ്പില്‍ പറയുന്നു.

തുടര്‍ന്ന് വടക്ക്-വടക്ക് കിഴക്ക് ദിശയില്‍ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് മാര്‍ച്ച് 22ഓടെ ബംഗ്ലാദേശ്-മ്യാന്മര്‍ തീരത്ത് കരയില്‍ പ്രവേശിക്കാനാണ് സാധ്യത.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Low pressure: Isolated showers will continue for five days in the state
Next Story