Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വെള്ളിയാഴ്ചവരെ മഴക്ക്​ സാധ്യത; വൈദ്യുതി നിയന്ത്രണം തുടരുന്നു

text_fields
bookmark_border
വെള്ളിയാഴ്ചവരെ മഴക്ക്​ സാധ്യത; വൈദ്യുതി നിയന്ത്രണം തുടരുന്നു
cancel

തി​രു​വ​ന​ന്ത​പു​രം: മ​ധ്യ​പ​ടി​ഞ്ഞാ​റ​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ലും മ​ധ്യ​കി​ഴ​ക്ക​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​നും മു​ക​ളി​ലെ ശ​ക്തി​കൂ​ടി​യ ന്യൂ​ന​മ​ർ​ദം 24 മ​ണി​ക്കൂ​റി​ന​കം പ​ടി​ഞ്ഞാ​റ്-​വ​ട​ക്കു​പ​ടി​ഞ്ഞാ​റ് ദി​ശ​യി​ൽ സ​ഞ്ച​രി​ച്ച് മ​ധ്യ പ​ടി​ഞ്ഞാ​റ​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ തീ​വ്ര ന്യൂ​ന​മ​ർ​ദ​മാ​യി ശ​ക്തി​പ്രാ​പി​ക്കാ​ൻ സാ​ധ്യ​ത. ഇ​തി​ന്‍റെ സ്വാ​ധീ​ന​ഫ​ല​മാ​യി കേ​ര​ള​ത്തി​ൽ 25 വ​രെ നേ​രി​യ​തോ മി​ത​മാ​യ​തോ ആ​യ മ​ഴ​ക്ക്​ സാ​ധ്യ​ത​യു​ണ്ട്.

23, 24, 25 തീ​യ​തി​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ​യും ല​ഭി​ച്ചേ​ക്കാം. 22ന്​ ​ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ ഇ​ടി​മി​ന്ന​ലി​നും മ​ണി​ക്കൂ​റി​ൽ 30 -40 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത​യി​ൽ ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. വി​വി​ധ ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്​ പ്ര​ഖ്യാ​പി​ച്ചു.

അതേസമയം, പു​റ​ത്തു​നി​ന്ന് ആ​വ​ശ്യ​മാ​യ വൈ​ദ്യു​തി ല​ഭി​ക്കാ​ത്ത​തി​നാ​ൽ സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി നി​യ​ന്ത്ര​ണം തു​ട​രു​ന്നു. അ​വ​ധി​യാ​തി​നാ​ലും പ​ല​യി​ട​ങ്ങ​ളി​ലും മ​ഴ പെ​യ്യു​ന്ന​തി​നാ​ലും ആ​വ​ശ്യ​ക​ത കു​റ​ഞ്ഞി​ട്ടു​ണ്ട്. എ​ങ്കി​ലും ഏ​ക​ദേ​ശം 400 മു​ത​ൽ 500 വ​രെ മെ​ഗാ​വാ​ട്ടി​ന്‍റെ കു​റ​വു​ണ്ടാ​യ​തി​നാ​ൽ ഭാ​ഗി​ക നി​യ​ന്ത്ര​ണം വേ​ണ്ടി​വ​ന്ന​താ​യാ​ണ് കെ.​എ​സ്.​ഇ.​ബി വി​ശ​ദീ​ക​ര​ണം. ഗ്രാ​മീ​ണ മേ​ഖ​ല​യി​ൽ 50 മി​നി​റ്റ് വ​രെ നി​യ​ന്ത്ര​ണ​മു​ണ്ടാ​കു​മെ​ന്ന് അ​റി​യി​പ്പു​ണ്ട്.

ത​ൽ​സ​മ​യ വി​പ​ണി​യി​ൽ വൈ​ദ്യു​തി ല​ഭ്യ​മാ​കാ​ത്ത​തി​നാ​ലാ​ണ്​ നി​യ​ന്ത്ര​ണം പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കാ​നാ​കാ​ത്ത​ത്. ദീ​ർ​ഘ​കാ​ല ക​രാ​റി​ലൂ​ടെ ല​ഭി​ക്കേ​ണ്ടി​യി​രു​ന്ന 380 മെ​ഗാ​വാ​ട്ടും മ​ധ്യ​പ്ര​ദേ​ശി​ൽ​നി​ന്ന് സ്വാ​പ്പ് പ്ര​കാ​രം 200 മെ​ഗാ​വാ​ട്ടും തി​ങ്ക​ളാ​ഴ്ച ല​ഭി​ച്ചി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Low pressure in Bay of Bengal; Rain likely in Kerala
Next Story