Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightന്യൂനമർദ്ദം...

ന്യൂനമർദ്ദം അറബിക്കടലിൽ പ്രവേശിച്ചു; മഴ കനക്കും, എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

text_fields
bookmark_border
low pressure
cancel
camera_alt

Representational Image

കോഴിക്കോട്: തെക്കു-കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം അറബിക്കടലിൽ പ്രവേശിച്ചതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ന്യൂനമർദ്ദത്തിന്‍റെ സാന്നിധ്യത്തിൽ സംസ്ഥാനത്ത് മഴ കനക്കും. ഇന്ന് എട്ട് ജില്ലകളിൽ അതിശക്തമായ മഴക്കുള്ള സാധ്യത മുൻനിർത്തി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ന് രാവിലെ 8.30ഓടെ അറബിക്കടലിൽ പ്രവേശിച്ച ന്യൂനമർദ്ദം ലക്ഷദ്വീപിനു മുകളിലും സമീപത്തുള്ള തെക്കു-കിഴക്കൻ അറബിക്കടലിലുമായാണ് സ്ഥിതിചെയ്യുന്നത്. അടുത്ത മൂന്ന് ദിവസം വടക്ക്, വടക്കു-പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദ്ദം കൂടുതൽ ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ലക്ഷദ്വീപ് മുതൽ കർണാടക തീരം വരെ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടിട്ടുണ്ട്. അതേസമയം, അടുത്ത 48 മണിക്കൂറിൽ ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമാകാനുള്ള സാധ്യത വളരെ കുറവാണ്.

ന്യൂനമർദ്ദ സ്വാധീനഫലമായി കിഴക്കൻ കാറ്റ് ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്. കേരളത്തിൽ നവംബർ ഏഴ് വരെ ഇടി മിന്നലോടു കൂടിയ മഴ തുടരാൻ സാധ്യതയുണ്ട്.

വിവിധ ജില്ലകളിലെ മഴ മുന്നറിയിപ്പുകൾ

ഓറഞ്ച് അലർട്ട്

നവംബർ 3: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്.

നവംബർ 4: പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്.

യെല്ലോ അലർട്ട്

നവംബർ 3: ആലപ്പുഴ, തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർകോട്

നവംബർ 4: കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം

നവംബർ 5: പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്, കാസർകോട്

നവംബർ 6: പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്, കാസർകോട്

നവംബർ 7: പത്തനംതിട്ട, കോട്ടയം, ഇടുക്കി.

Show Full Article
TAGS:Heavy rain rain alert 
News Summary - Low pressure enters Arabian Sea rain alert in kerala
Next Story