Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ന്യൂനമർദം; ഇന്നും നാളെയും കനത്ത മഴക്ക്​ സാധ്യത

text_fields
bookmark_border
https://www.madhyamam.com/tags/kerala-rain
cancel

തിരുവനന്തപുരം: പശ്ചിമ ബംഗാൾ-ബംഗ്ലാദേശ് തീരങ്ങൾക്ക് സമീപം വടക്കൻ ബംഗാൾ ഉൾക്കടലിൽ വീണ്ടും ചക്രവാതച്ചുഴി. ഇത്​ ശക്​തമായ ന്യൂനമർദമായും 24 മണിക്കൂറിനകം തീവ്ര ന്യൂനമർദമായും മാറിയേക്കാം. ന്യൂനമർദത്തിന്‍റെ ഫലമായി കേരളത്തിൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ കനത്ത മഴക്ക്​ സാധ്യത.

കണ്ണൂർ, കാസർകോട്​ ജില്ലകളിൽ വ്യാഴാഴ്ചയും പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ വെള്ളിയാഴ്ചയും കേന്ദ്ര കാലാവസ്ഥ വകുപ്പ്​ യെല്ലോ അലർട്ട്​ പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കാം.

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ), എറണാകുളം (മുനമ്പം മുതൽ മറുവക്കാട് വരെ), തൃശൂർ (ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ) ജില്ലകളിലെ തീരങ്ങളിൽ വ്യാഴാഴ്ച രാവിലെ 2.30 വരെ ഒന്നു മുതൽ 1.6 മീറ്റർ വരെ തിരമാലകൾ ഉയരാനും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കന്യാകുമാരി തീരത്ത് വ്യാഴാഴ്ച രാവിലെ 5.30 വരെ കടലാക്രമണത്തിന് സാധ്യതയുണ്ട്​. മത്സ്യത്തൊഴിലാളികളും തീരവാസികളും ജാഗ്രത പാലിക്കണം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Low pressure brings heavy rain alert for Kerala today and tomorrow
Next Story