Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; ബുധനാഴ്ച വരെ ശക്തമായ മഴ; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

text_fields
bookmark_border
heavy rain
cancel
camera_alt

representational image

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദത്തിന്‍റെ ഫലമായാണ്​ മഴ കനക്കുക. ഇന്ന്​ നാല്​ ജില്ലകളിൽ യെല്ലോ അലർട്ട്​ പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, കണ്ണൂർ, കാസർകോട്​ ജില്ലകളിലാണ്​ മഴ മുന്നറിയിപ്പ്​.

വെള്ളിയാഴ്ചയോടെ ന്യൂനമര്‍ദം ദുര്‍ബലമാകും. വടക്കന്‍ ജില്ലകളിലാണ്​ കൂടുതൽ മഴ ലഭിക്കുക. നാളെ ഏഴ് ജില്ലകളിൽ മഴയുണ്ടാകും. നാളെ കോട്ടയം, എറണാകുളം, കണ്ണൂർ, കാസർകോട്, വയനാട്​, കോഴിക്കോട്​, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട്​ പ്രഖ്യാപിച്ചു.

ചൊവ്വാഴ്ച 12 ജില്ലകളിലാണ് യെല്ലോ അലർട്ട്. മഴക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Low pressure in Bay of Bengal Heavy rain forecast until Wednesday in kerala
Next Story