പ്രണയത്തിെൻറ പേരിൽ 21കാരനെ പെൺകുട്ടിയുടെ അമ്മാവനും സംഘവും കൊലപ്പെടുത്താൻ ശ്രമിച്ചെന്ന്
text_fieldsപത്തനംതിട്ട: പ്രണയത്തിെൻറ പേരിൽ 21കാരനെ പെൺകുട്ടിയുടെ അമ്മാവനും സംഘവും തട്ടിക്കൊണ്ടുപോയി മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി.
പന്തളം കൂരമ്പാല ആതിരമല വല്ലാറ്റൂർ പടിഞ്ഞാറ്റേതിൽ കുഞ്ഞുമോളുടെ മകൻ അനീഷിനെയാണ് പന്തളം സ്വദേശിയായ അജയനും സംഘവും മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. നവംബർ 25ന് പറന്തലിലാണ് സംഭവം. വൈകീട്ട് ആറിന് അനീഷും കൂട്ടുകാരും ബൈക്കിൽ വരുമ്പോൾ അജയനും സംഘവും ബൈക്ക് തടഞ്ഞ് മർദിക്കുകയും സുഹൃത്തുക്കളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
മർദനമേറ്റ അനീഷിനെ വാഹനത്തിൽ കയറ്റി അടൂർ മിത്രപുരത്ത് ആളൊഴിഞ്ഞ ഭാഗെത്തത്തിച്ച് ആയുധങ്ങളും കല്ലുംകൊണ്ട് ക്രൂരമായി മർദിച്ചു. ഇത് നാട്ടുകാർ കണ്ടതോടെ അടൂരിലെ സ്വകാര്യ ആശുപത്രിയിൽ അനീഷിനെ ഉപേക്ഷിച്ച് പ്രതികൾ കടന്നുകളഞ്ഞു. അവിടുന്ന് കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചതിനാൽ ജീവൻ നഷ്ടപ്പെട്ടില്ലെന്ന് അനീഷിെൻറ അമ്മ കുഞ്ഞുമോൾ പറഞ്ഞു.
അനീഷിെൻറ തലക്കും പിടലിക്കും ഗുരുതരമായി പരിക്കേറ്റു. ശരീരത്തിെൻറ ചലനശേഷി നഷ്ടപ്പെടുകയും അബോധാവസ്ഥയിലാകുകയും ചെയ്തു. എന്നിട്ടും പൊലീസ് ഇതുവരെ നടപടിയൊന്നും എടുത്തിട്ടില്ല. എസ്.പിക്ക് പരാതി നൽകിയിട്ടുണ്ട്. ചെറുപ്പത്തിലെ ഭർത്താവ് ഉപേക്ഷിച്ചുപോയ 45കാരിയായ കുഞ്ഞുമോൾ കഷ്ടപ്പെട്ടാണ് അനീഷിനെയും സഹോദരി അഞ്ജുവിനെയും സംരക്ഷിക്കുന്നത്. വീട്ടിലെ ബുദ്ധിമുട്ട് കാരണം അനീഷ് മേയ്ക്കാട് പണി ചെയ്താണ് വീട്ടിലെ കാര്യങ്ങൾ നടത്തുന്നത്.
വിഷയത്തിൽ പൊലീസ് ഇതുവരെ പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ല. തുടരന്വേഷണത്തിന് ഇതുവരെ അനീഷിനെയോ അമ്മയെയോ പൊലീസ് സമീപിച്ചിട്ടില്ല. പന്തളം പൊലീസ് എഫ്.ഐ.ആറിൽ ബൈക്കിൽനിന്ന് വീണതാണെന്ന് എഴുതി ചേർത്തു. മറ്റ് താൽപര്യങ്ങൾക്കുവേണ്ടി നിർധന കുടുബത്തിെൻറ നീതി നിഷേധിക്കുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.

