മാനന്തവാടി: ലൗ ജിഹാദ് വിഷയത്തിൽ ഉത്തരം പറയേണ്ടത് സർക്കാറാണെന്ന് മാനന്തവാടി ബിഷപ് മാർ ജോസ് പൊരുന്നേടം പറഞ്ഞു. മാനന്തവാടി രൂപത സുവർണ ജൂബിലി ആഘോഷങ്ങളെ കുറിച്ച് വിവരിക്കാൻ വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
തങ്ങളുടെ ആശങ്കകളും ചില കണക്കുകളും സർക്കാറിനുമുന്നിൽ സമർപ്പിച്ചിട്ടുണ്ട്. അതുപോലെ മറ്റുള്ളവരും സമർപ്പിച്ചിട്ടുണ്ടാകും. അപ്പോൾ ആശങ്ക അകറ്റേണ്ടത് സർക്കാറാണ്. ഈ വിഷയത്തിൽ സമുദായ സ്പർധ ഉണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.