Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലൗ ജിഹാദ് ആരോപിച്ച്​...

ലൗ ജിഹാദ് ആരോപിച്ച്​ സാമുദായിക സൗഹാര്‍ദം തകര്‍ക്കാനുള്ള ശ്രമം തടയണമെന്ന്

text_fields
bookmark_border
communal-harmony
cancel

കോ​ഴി​ക്കോ​ട്: പ്ര​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ ഇ​സ്​​ലാം വി​രു​ദ്ധ പ്ര​ചാ​ര​ണ​ങ്ങ​ള്‍ക്കാ​യി ല ൗ ​ജി​ഹാ​ദ് ആ​രോ​പ​ണ​മു​ന്ന​യി​ച്ച് സാ​മു​ദാ​യി​ക സൗ​ഹാ​ര്‍ദം ത​ക​ര്‍ക്കാ​നു​ള്ള ശ്ര​മം ത​ട​യ​ണ​മെ​ന്ന് പ ൊ​തു​പ്ര​വ​ര്‍ത്ത​ക​ര്‍ സം​യു​ക്ത പ്ര​സ്താ​വ​ന​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. വ​ര്‍ഷ​ങ്ങ​ള്‍ക്കു മു​മ്പ് വാ​ര ്‍ത്ത​ക​ള്‍ സൃ​ഷ്​​ടി​ച്ച് മു​സ്​​ലിം ഭീ​തി പ​ര​ത്താ​ന്‍ വ്യാ​പ​ക​മാ​യി ലൗ ​ജി​ഹാ​ദ് പ്ര​ചാ​ര​ണ​ങ്ങ​ള്‍ ന​ ട​ന്നി​രു​ന്നു.

എ​ന്നാ​ല്‍, ക​ഴി​ഞ്ഞ​വ​ര്‍ഷം ഹാ​ദി​യ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​പ്രീം​കോ​ട​തി ലൗ ​ജി​ഹാ​ദ് ആ​രോ​പ​ണ​ങ്ങ​ളു​ടെ യാ​ഥാ​ര്‍ഥ്യം അ​ന്വേ​ഷി​ക്കാ​ന്‍ എ​ന്‍.​ഐ.​എ​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. അ​തി​​​െൻറ അ​ടി​സ്ഥാ​ന​ത്തി​ല്‍ കേ​ര​ള​ത്തി​ലെ 89 മി​ശ്ര​വി​വാ​ഹ കേ​സു​ക​ളി​ൽ ​നി​ന്ന് പ്ര​ത്യേ​കം തെ​ര​ഞ്ഞെ​ടു​ത്ത 11 കേ​സു​ക​ളി​ല്‍ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ങ്ങ​ള്‍ക്ക് ശേ​ഷം ലൗ ​ജി​ഹാ​ദി​ന് ഒ​രു തെ​ളി​വു​മി​ല്ലെ​ന്നും അ​ത് ആ​രോ​പ​ണ​മാ​ണെ​ന്നും എ​ന്‍.​ഐ.​എ സു​പ്രീം​കോ​ട​തി​യി​ല്‍ പ​റ​ഞ്ഞി​രു​ന്നു.

സ​മു​ദാ​യ​ങ്ങ​ള്‍ ത​മ്മി​ല്‍ നി​ല​നി​ല്‍ക്കു​ന്ന സൗ​ഹാ​ര്‍ദാ​ന്ത​രീ​ക്ഷം ത​ക​ര്‍ക്കാ​നു​ള്ള ഇ​ത്ത​രം ശ്ര​മ​ങ്ങ​ളെ സ​ര്‍ക്കാ​റും പൊ​ലീ​സും ഗൗ​ര​വ​ത്തി​ലെ​ടു​ത്ത് വേ​ണ്ട ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും പ്ര​സ്താ​വ​ന​യി​ൽ ഒ​പ്പു​വെ​ച്ച​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

ബി.​ആ​ര്‍.​പി. ഭാ​സ്‌​ക​ര്‍, കെ.​ഇ.​എ​ന്‍. കു​ഞ്ഞ​ഹ​മ്മ​ദ്, കെ.​കെ. കൊ​ച്ച്, ഒ. ​അ​ബ്​​ദു​റ​ഹ്​​മാ​ൻ, മു​ന​വ്വ​റ​ലി ത​ങ്ങ​ള്‍, എം.​ഐ. അ​ബ്​​ദു​ല്‍ അ​സീ​സ്, ഡോ. ​ഹു​സൈ​ന്‍ മ​ട​വൂ​ര്‍, ശൈ​ഖ് മു​ഹ​മ്മ​ദ് കാ​ര​കു​ന്ന്, ഓ​ണം​പി​ള്ളി മു​ഹ​മ്മ​ദ് ഫൈ​സി, കെ.​കെ. ബാ​ബു​രാ​ജ്, പി. ​മു​ജീ​ബു​റ​ഹ്​​മാ​ന്‍, ഹ​മീ​ദ് വാ​ണി​യ​മ്പ​ലം, ടി.​ടി. ശ്രീ​കു​മാ​ര്‍, പി.​കെ. പോ​ക്ക​ര്‍, പി.​കെ. ശ​ശി, പി.​കെ. പാ​റ​ക്ക​ട​വ്, പി. ​സു​രേ​ന്ദ്ര​ന്‍, ഡോ. ​അ​ജ​യ് ശേ​ഖ​ര്‍, മു​ജീ​ബ് റ​ഹ്​​മാ​ന്‍ കി​നാ​ലൂ​ര്‍, ഐ. ​ഗോ​പി​നാ​ഥ്, മൃ​ദു​ല ഭ​വാ​നി, അ​നൂ​പ് വി.​ആ​ര്‍, സി.​എ​ല്‍. തോ​മ​സ്, മു​സ്ത​ഫ ത​ന്‍വീ​ര്‍, ക​ട​ക്ക​ല്‍ ജു​നൈ​ദ്, ന​ഹാ​സ് മാ​ള, ഷം​സീ​ര്‍ ഇ​ബ്്റാ​ഹിം, സാ​ലി​ഹ് കോ​ട്ട​പ്പ​ള്ളി, അ​ഫീ​ദ അ​ഹ്​​മ​ദ്, വ​സീം ആ​ര്‍.​എ​സ്. എ​ന്നി​വ​രാ​ണ്​ പ്ര​സ്താ​വ​ന​യി​ല്‍ ഒ​പ്പു​വെ​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscommunal harmonyLove Jihadmalayalam news
News Summary - Love Jihad communal harmony -Kerala News
Next Story