ഇൻസ്റ്റഗ്രാമിലൂടെ പ്രണയിച്ച യുവതിയെ പീഡിപ്പിച്ചു; കൊല്ലം സ്വദേശി പിടിയിൽ
text_fieldsഉദുമ: ഇൻസ്റ്റഗ്രാമിലൂടെ പ്രണയിച്ച ബേക്കൽ സ്വദേശിനിയെ പളനിയിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ കൊല്ലം സ്വദേശി പിടിയിൽ.
കൊല്ലം ഇരവിപുരത്തെ വിഷ്ണുവിനെയാണ് (23) ബേക്കൽ സി.ഐ എ. അനിൽകുമാർ അറസ്റ്റ് ചെയ്തത്. 2020 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. ബേക്കൽ സ്വദേശിനിയായ പത്തൊമ്പതുകാരിയും വിഷ്ണുവും ഇൻസ്റ്റഗ്രാമിലൂടെയാണ് പരിചയപ്പെട്ടത്. തുടർന്ന് രണ്ടുപേരും ഒളിച്ചോടുകയും ചെയ്തു.
ഇതുസംബന്ധിച്ച് യുവതിയുടെ വീട്ടുകാരുടെ പരാതിയിൽ ബേക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. അതിനിടെ യുവതി നാട്ടിൽ തിരിച്ചെത്തുകയും കേസുണ്ടെന്നറിഞ്ഞതോടെ പൊലീസ് സ്റ്റേഷനിൽ ഹാജരാവുകയും ചെയ്തിരുന്നു.
ഇതിനുശേഷം യുവതി വിഷ്ണുവിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. വഞ്ചിക്കപ്പെട്ടുവെന്ന് ബോധ്യപ്പെട്ട യുവതി വിഷ്ണുവിനെതിരെ പൊലീസിൽ പരാതി നൽകുകയായിരുന്നു. വിഷ്ണു തന്നെ തമിഴ്നാട്ടിലെ പളനിയിലേക്ക് കൊണ്ടുപോയി അവിടത്തെ ഹോട്ടൽ മുറിയിൽവെച്ച് വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്നും തുടർന്ന് കൈയൊഴിഞ്ഞുവെന്നുമാണ് യുവതിയുടെ പരാതി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

