പാർക്കിങ്ങിനെ ചൊല്ലി തർക്കം; തൃശൂരിൽ വ്യാപാരിയെ കുത്തിക്കൊന്നു
text_fieldsതൃശൂര്‍: മാപ്രാണത്ത് ലോട്ടറി വ്യാപാരിയെ കുത്തിക്കൊന്നു. മാപ്രാണം സ്വദേശി വാലത്ത് രാജന് (65) ആണ് കൊല്ലപ്പെട്ടത ്. ഇയാളുടെ മരുമകന് ആക്രമണത്തിൽ പരിക്കേറ്റു. രാജൻെറ വീടിന് മുന്നിൽ സ്ഥിതി ചെയ്യുന്ന തിയേറ്റർ നടത്തിപ്പുകാരനും ജീവനക്കാരുമാണ് ആക്രമണം നടത്തിയത്. പ്രതികൾ ഒളിവിലാണെന്ന് പൊലീസ് വ്യക്തമാക്കി.
ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. രാജൻെറ വീടിന് മുന്നിലുള്ള വർണ തീയേറ്ററിലെ പാർക്കിങ് ആണ് തർക്കത്തിന് കാരണമായത്. തീയേറ്ററിലെ പാർക്കിങ് സ്ഥലം നിറഞ്ഞാൽ വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നത് രാജൻെറ വീടിന് സമീപത്താണ്. ഇത് സംബന്ധിച്ച് നേരത്തേ രാജൻ തീയേറ്റർ നടത്തിപ്പുകാരനുമായി സംസാരിച്ചിരുന്നു. ഇന്നലെ ഇത് സംബന്ധിച്ച സംസാരം വാക്കേറ്റത്തിലെത്തി.
തുടർന്ന് രാത്രി 12 മണിയോടെ എത്തിയ അക്രമികൾ രാജനെ വീട്ടിൽ കയറി കുത്തുകയായിരുന്നു. ഏറെ നേരം രക്തം വാർന്നു കിടന്ന രാജൻ വീട്ടിൽവെച്ചു തന്നെ മരിച്ചു. ഇതിനിടെ രാജൻെറ മരുമകൻ വിനുവിന് ബിയർബോട്ടിൽ കൊണ്ട് തലക്ക് അടിയേറ്റു. ഇയാളെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
