ട്രെയിനിന്റെ അടിയിൽെപട്ട് ലോട്ടറി വിൽപനക്കാരിക്ക് ദാരുണാന്ത്യം
text_fieldsകോട്ടയം: റെയിൽവേ സ്റ്റേഷനിൽ ഷണ്ടിങ്ങിനായി നീങ്ങിയ െട്രയിനിന് അടിയിൽപെട്ട് ലോട്ടറി വിൽപനക്കാരിയായ സ്ത്രീക്ക് ദാരുണാന്ത്യം. അയർക്കുന്നം അമയന്നൂർ പുന്നശേരി ഉണ്ണിയുടെ ഭാര്യ നളിനിയാണ് (65) മരിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് ഒന്നിന് കോട്ടയം റെയിൽവേ സ്റ്റേഷനിൽ മൂന്നാം നമ്പർ പ്ലാറ്റ്ഫോമിലാണ് സംഭവം.
വൈകീട്ട് അഞ്ചിന് പുറപ്പെടേണ്ട കോട്ടയം-എറണാകുളം പാസഞ്ചർ പ്ലാറ്റ്ഫോമിൽ നിർത്തിയിട്ടിരുന്നു. ഇതിനിടെ, തളർന്ന് അവശയായ നളിനി നിർത്തിയിട്ട ട്രെയിനിെൻറ പുറത്തെ കമ്പിയിൽ പിടിച്ചുനിന്നു. ഇൗസമയം െട്രയിൻ ഷണ്ടിങ്ങിനായി നീങ്ങിയപ്പോൾ നളിനിയും ഒപ്പം വലിച്ചിഴക്കപ്പെട്ടു. െട്രയിൻ പെട്ടെന്ന് നീങ്ങിയപ്പോൾ പരിഭ്രാന്തയായി വാതിലിൽനിന്ന് കൈവിടാഞ്ഞതാണ് അപകടത്തിനു കാരണം. പ്ലാറ്റ്ഫോമിൽ ഉണ്ടായിരുന്നയാൾ രക്ഷിക്കാൻ നടത്തിയ ശ്രമം വിഫലമായി.
കാൽ വഴുതിയ നളിനി പ്ലാറ്റ്ഫോമിനും ട്രാക്കിനുമിടയിൽ ഞെരിഞ്ഞമർന്നു. െട്രയിനിന് അടിയിൽപെട്ട് നളിനിയുടെ ശരീരഭാഗം പാതിയോളം അറ്റനിലയിലായിരുന്നു. പ്ലാറ്റ്ഫോമിെൻറ മറുഭാഗത്തിലൂടെ പ്രവേശിച്ചാണ് െട്രയിനിെൻറ അടിയിൽനിന്ന് നളിനിയെ പുറെത്തടുത്തത്. റെയിൽവേ പൊലീസ് മേൽനടപടി സ്വീകരിച്ചു. മക്കൾ: സിന്ധു, ബിന്ദു, മുരളി. മരുമക്കൾ: രാജൻ, മണിയപ്പൻ, രേഖ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
