Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനറുക്കെടുപ്പിൽ വിജയം...

നറുക്കെടുപ്പിൽ വിജയം 2015ൽ എൽ.ഡി.എഫിന്; 2020ൽ ബി.ജെ.പിക്ക്

text_fields
bookmark_border
നറുക്കെടുപ്പിൽ വിജയം 2015ൽ എൽ.ഡി.എഫിന്; 2020ൽ ബി.ജെ.പിക്ക്
cancel

ചെങ്ങന്നൂർ: യു.ഡി.എഫ് സ്ഥാനാർഥിയില്ലാത്ത നഗരസഭാ ഐ.ടി.ഐ പതിനാറാം വാർഡിൽ നേരിട്ടുള്ള മൽസരത്തിൽ സ്വതന്ത്രർക്ക് 230 വീതം വോട്ട്. നറുക്കെടുപ്പിൽ ഭാഗ്യം തുണച്ച ബി.ജെ.പിക്കു ജയം.

കോൺഗ്രസിലെ ആർ. ബിജുവിന്‍റെ നാമനിർദ്ദേശപത്രികയാണ് വരണാധികാരിയായ ആർ.ഡി.ഒ സൂഷ്മ പരിശോധനയിൽ തള്ളിയത്. ഡമ്മി ഉണ്ടായിരുന്നില്ല.

2010-15 കാലയളവിൽ വൈസ് ചെയർമാനും ആക്ടിങ് ചെയർമാനുമായി പ്രവർത്തിച്ച കാലയളവിലുണ്ടായ ഒരു കേസാണ് കാരണമായത്. തുടർന്ന് സ്വതന്ത്രരായി ബി.ജെ.പി- എൽ.ഡി.എഫ് സ്ഥാനാർഥികൾ എം. മനുകൃഷ്ണനും സതീഷ് ജേക്കബും നേരിട്ടു ഏറ്റുമുട്ടുകയായിരുന്നു.

2015ലും സമാനമായ രീതിയുണ്ടായി. ഇടനാട് ഈസ്റ്റ് ഒൻപതാം വാർഡിലെ നാലു സ്ഥാനാർഥികളിൽ ബി.ജെ.പി-സി.പി.എം സ്വതന്ത്രരായ ഡോ. ഗീതക്കും ദേവീ പ്രസാദ് കുന്നക്കാട്ടിലിനും 144 വോട്ടുകൾ വീതം ലഭിച്ചപ്പോൾ നറുക്കു വീണത് എൽ.ഡി.എഫിനായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ldflocal body electionChengannur MunicipalityBJP
Next Story