പട്ടയത്തിന്റെ അസ്സല്‍ നഷ്ടപ്പെട്ടോ? ആശ്വസിക്കാൻ വകുപ്പുണ്ട്, നിജസ്ഥിതി സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ഉത്തരവ്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ഭൂനിയമങ്ങള്‍ പ്രകാരം നല്‍കിയ പട്ടയത്തിന്റെ അസ്സല്‍ പകര്‍പ്പ് നഷ്ടപ്പെട്ടവര്‍ക്ക് ഇനി ആശ്വസിക്കാം. അത്തരം കേസുകളില്‍ കലക്ടര്‍ നിജസ്ഥിതി സര്‍ട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടു. റവന്യൂമന്ത്രി കെ. രാജന്റെ പ്രത്യേക ഇടപെടലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
പട്ടയം നഷ്ടപ്പെട്ടതുമൂലം ബാങ്കില്‍നിന്ന് വായ്പയെടുക്കാനോ ഭൂമി ക്രയവിക്രയം ചെയ്യാനോ സാധിക്കാത്ത സ്ഥിതിയുണ്ടായിരുന്നു. അത്തരം പ്രശ്നങ്ങള്‍ക്കുകൂടി പരിഹാരമാകുകയാണ് ഈ ഉത്തരവിലൂടെ. താലൂക്ക്, വില്ലേജ് ഓഫിസുകളിലെ രജിസ്റ്ററുകളിലെ രേഖപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ തഹസില്‍ദാര്‍ നൽകുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ജില്ല കലക്ടര്‍ നിജസ്ഥിതി സര്‍ട്ടിഫിക്കറ്റ് അനുവദിക്കുക.
2020ല്‍ സമാനമായ ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്നു. എങ്കിലും 1964, 1995, 1993 വർഷങ്ങളിലെ ഭൂപതിവ് ചട്ടങ്ങള്‍പ്രകാരം അനുവദിച്ച പട്ടങ്ങള്‍ക്ക് മാത്രമേ, ആ ഉത്തരവ് ബാധകമായിരുന്നുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

