Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗെയിമിൽ പണം...

ഗെയിമിൽ പണം നഷ്​ടപ്പെട്ടു; വീടുവിട്ട 14കാരൻ മരിച്ച നിലയിൽ

text_fields
bookmark_border
Akash
cancel

ഇ​രി​ങ്ങാ​ല​ക്കു​ട: ഓ​ൺ​ലൈ​ൻ ഗെ​യിം ക​ളി​ച്ച് പ​ണം ന​ഷ്​​ട​പ്പെ​ട്ട​ വി​ഷ​മ​ത്തി​ൽ വീ​ടു​വി​ട്ടി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി​യെ കു​ള​ത്തി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. കൊ​രു​മ്പി​ശ്ശേ​രി പോ​ക്കു​രു​പ​റ​മ്പി​ല്‍ ഷാ​ബി​യു​ടെ മ​ക​ൻ ആ​കാ​ശാ​ണ്​​ (14)​ മ​രി​ച്ച​ത്.

ചൊ​വ്വാ​ഴ്​​ച രാ​ത്രി 10.30ഓ​ടെ​യാ​ണ്​ ആ​കാ​ശി​നെ കാ​ണാ​താ​യ​ത്​. ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യി​ൽ ​പൊ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ ബു​ധ​നാ​ഴ്​​ച രാ​വി​ലെ ചെ​രി​പ്പും സൈ​ക്കി​ളും കൂ​ട​ൽ​മാ​ണി​ക്യം കു​ട്ടം​കു​ള​ത്തി​ന് സ​മീ​പം ക​ണ്ടെ​ത്തി. തു​ട​ർ​ന്ന്​ കു​ള​ത്തി​ൽ ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ഇ​രി​ങ്ങാ​ല​ക്കു​ട നാ​ഷ​ന​ല്‍ സ്‌​കൂ​ൾ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ര്‍ഥി​യാ​ണ്. മൊ​ബൈ​ൽ ഫോ​ണി​ൽ ഓ​ൺ​ലൈ​ൻ ഗെ​യിം ക​ളി​ച്ച്​ ആ​കാ​ശി​ന് പ​ണം ന​ഷ്​​ട​പ്പെ​ട്ടി​രു​ന്നു​വെ​ന്നാ​ണ്​ പൊ​ലീ​സും ബ​ന്ധു​ക്ക​ളും പ​റ​യു​ന്ന​ത്. ഈ​മാ​സം 14ന് ​ഗെ​യിം ക​ളി​ക്കാ​ൻ അ​ച്ഛ​ൻ ഷാ​ബി​യു​ടെ ഗൂ​ഗ്​​ള്‍ പേ ​അ​ക്കൗ​ണ്ടി​ല്‍നി​ന്ന് കു​ട്ടി പ​ണം ഉ​പ​യോ​ഗി​ച്ച​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു.

5000 രൂ​പ​യാ​ണ്​ എ​ടു​ത്ത​ത്. ഏ​ഴ്​ ത​വ​ണ​യാ​യാ​ണ്​ അ​ക്കൗ​ണ്ടി​ൽ​നി​ന്ന്​ ഇ​ത്ര​യും തു​ക ന​ഷ്​​​​ട​പ്പെ​ട്ട​ത്. ഷാ​ബി ക​ട​യി​ൽ​നി​ന്ന്​ വാ​ങ്ങി​യ സാ​ധ​ന​ങ്ങ​ളു​ടെ പ​ണം ഗൂ​ഗ്​​ൾ പേ ​വ​ഴി ന​ൽ​കാ​ൻ ശ്ര​മി​ച്ച​പ്പോ​ഴാ​ണ്​ പ​ണം ന​ഷ്​​ട​പ്പെ​ട്ട​താ​യി മ​നസ്സി​ലാ​ക്കി​യ​ത്. ഇ​തേ​ക്കു​റി​ച്ച്​ വീ​ട്ടി​ൽ ചോ​ദി​ച്ച​​ ശേ​ഷം ആ​കാ​ശ്​ വി​ഷ​മ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു. മാ​താ​വ്​: സ​ല്‍മ. സ​ഹോ​ദ​ര​ന്‍: അ​മ​ല്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Online GameDeathSuicide
News Summary - Lost Money Through Online Game missing boy found dead in pond in thrissur
Next Story