Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുതലപ്പൊഴി; തിരച്ചിൽ...

മുതലപ്പൊഴി; തിരച്ചിൽ പുനരാരംഭിച്ചു, ഒമ്പതാം നാളിലും നിരാശ

text_fields
bookmark_border
മുതലപ്പൊഴി; തിരച്ചിൽ പുനരാരംഭിച്ചു, ഒമ്പതാം നാളിലും നിരാശ
cancel
camera_alt

കാ​ണാ​താ​യ ഷി​ജി​നുവേണ്ടി മു​ത​ല​പ്പൊ​ഴി​യി​ൽ ശ​നി​യാ​ഴ്ച ന​ട​ന്ന തി​ര​ച്ചി​ലി​ന്റെ ദൃ​ശ്യ​ങ്ങ​ൾ

ചിറയിൻകീഴ്: മുതലപ്പൊഴി അപകടത്തിൽ കാണാതായ ഷിജിനെ ഒമ്പതാം ദിവസവും കണ്ടെത്താനായില്ല. വെള്ളിയാഴ്ചത്തെ സമരപ്രക്ഷോഭങ്ങളുടെയും ഇടപെടലുകളുടെയും ഫലമായി ശനിയാഴ്ച തിരച്ചിൽ പുനരാരംഭിച്ചു. രാവിലെ മുതൽ മറൈൻ എൻഫോഴ്സ്മെന്റിന്റെയും മത്സ്യത്തൊഴിലാളികളുടെയും നേതൃത്വത്തിൽ തിരച്ചിൽ ആരംഭിച്ചിരുന്നു.

കഴിഞ്ഞദിവസം ട്രാൻസ്പോർട്ട് മന്ത്രി സി.പി. ജോൺ, മുതലപ്പൊഴി വിഷയത്തിൽ മത്സ്യത്തൊഴിലാളികളുമായി നടത്തി ചർച്ചയിൽ ഇന്ന് രാവിലെയോടെ മുങ്ങൽ വിദഗ്ധരുടെ ഉൾപ്പെടെയുള്ള സേവനം ലഭ്യമാക്കികൊണ്ട് വിപുലമായ തിരച്ചിൽ നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും, മുങ്ങൽ വിദഗ്ധർ എത്താതിരുന്നത് രാവിലെയോടെ വീണ്ടും പ്രതിഷേധങ്ങൾക്ക് കാരണമായി. തുടർന്ന് ഫിഷറീസ് ഡയറക്ടർ ഇടപെട്ട് വിഴിഞ്ഞത്തുനിന്നും 5 മുങ്ങൽ വിദഗ്ധരെ എത്തിച്ചു.

പ്രതികൂല കാലാവസ്ഥയും ശക്തമായ തിരമാലകളും അടിയൊഴുക്കും തിരച്ചിലുകൾക്ക് തിരിച്ചടിയാകുകയായിരുന്നു. തുടർന്ന് 1.30ഓടെ മുങ്ങൽ വിദഗ്ധർ സേവനം അവസാനിപ്പിച്ച് മടങ്ങി. ശനിയാഴ്ച ഫിഷറീസ് എൻഫോഴ്സ്മെന്റ്, മറൈൻ എൻഫോഴ്സ്മെന്റ്, നേവി ഹെലികോപ്റ്റർ, കോസ്റ്റൽ പൊലീസ്, കോസ്റ്റ് ഗാർഡ് എന്നിവർക്ക് പുറമെ മത്സ്യതൊഴിലാളികളും വള്ളങ്ങൾ ഇറക്കി തെരച്ചിലുകൾക്ക് നേതൃത്വം നൽകി. തിരച്ചിലിൽ എല്ലാവരും ഭാഗമാണെങ്കിലും ഒമ്പതാം ദിവസവും കണ്ടെത്താനായില്ല.

പണക്കാർക്ക് വേണ്ടി മാത്രം ഹെലികോപ്ടറിൽ പറക്കുന്ന സർക്കാർ -ബിനോയ് വിശ്വം

സി.​പി.​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം ഷി​ജി​ന്റെ കു​ടും​ബ​ത്തെ സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ

ചി​റ​യി​ൻ​കീ​ഴ്: ദു​രി​ത​ബാ​ധി​ത​ർ​ക്ക് വേ​ണ്ടി ഇ​ട​പെ​ടാ​തെ വ​ലി​യ​വ​ര്‍ക്കു​വേ​ണ്ടി​യും പ​ണ​ക്കാ​ര്‍ക്കു​വേ​ണ്ടി​യും മാ​ത്രം ഹെ​ലി​കോ​പ്റ്റ​റി​ല്‍ പ​റ​ക്കു​ന്ന ഗ​വ​ണ്‍മെ​ന്റി​നെ​യാ​ണ് കേ​ര​ള ജ​ന​ത ഇ​പ്പോ​ള്‍ കാ​ണു​ന്ന​തെ​ന്ന് സി.​പി.​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം. മു​ത​ല​പ്പൊ​ഴി​യും അ​പ​ക​ട​ത്തി​ൽ​പെ​ട്ട​വ​രു​ടെ കു​ടം​ബ​ങ്ങ​ളെ​യും സ​ന്ദ​ർ​ശി​ച്ച​ശേ​ഷം മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ​രി​ച​യ​സ​മ്പ​ന്ന​രാ​യ ഉ​ദ്യോ​ഗ​സ്ഥ​രെ ദൂ​ര​സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് സ്ഥ​ലം​മാ​റ്റു​ന്നു. പ​ക​രം നി​യ​മി​ത​രാ​യ​വ​ര്‍ക്കു​ള്ള പ​രി​ച​യ​ക്കു​റ​വാ​ണ് നാം ​ഇ​ന്ന് കാ​ണു​ന്ന ര​ക്ഷാ​പ്ര​വ​ര്‍ത്ത​ന​ത്തി​ലും ദു​രു​താ​ശ്വാ​സ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ ഏ​കോ​പ​ന​ത്തി​നു​ള്ള പ​രാ​ജ​യ​ത്തി​നും കാ​ര​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​രി​ച്ച ഫ്രീ​മോ​ണി​ന്റെ വീ​ടും സം​ഘം സ​ന്ദ​ർ​ശി​ച്ചു. മു​ൻ മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ, സി.​പി.​ഐ ജി​ല്ല സെ​ക്ര​ട്ട​റി മാ​ങ്കോ​ട് രാ​ധാ​കൃ​ഷ്ണ​ൻ, സം​സ്ഥാ​ന കൗ​ൺ​സി​ലം​ഗം മ​നോ​ജ് ഇ​ട​മ​ന എ​ന്നി​വ​ർ കൂ​ടെ​യു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsSearchtrivandrmDisappointmentresumed
News Summary - മുതലപ്പൊഴി; തിരച്ചിൽ പുനരാരംഭിച്ചു, ഒമ്പതാം നാളിലും നിരാശ
Next Story