Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലോറി സമരം; 20 മുതൽ...

ലോറി സമരം; 20 മുതൽ സംസ്ഥാനത്ത് ചരക്കുനീക്കം നിലക്കും

text_fields
bookmark_border
ലോറി സമരം; 20 മുതൽ സംസ്ഥാനത്ത് ചരക്കുനീക്കം നിലക്കും
cancel

പാലക്കാട്​: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്​​ ഒാൾ ഇന്ത്യ മോ​േട്ടാർ ട്രാൻസ്​പോർട്ട്​ കോൺഗ്രസ്​ (എ.​െഎ.എം.ടി.സി) ആഭിമുഖ്യത്തിൽ ലോറി ഉടമകൾ അഖിലേന്ത്യ തലത്തിൽ പ്രഖ്യാപിച്ച അനിശ്ചിതകാല ചരക്ക്​ ലോറി സമരത്തിന്​ പിന്തുണ പ്രഖ്യാപിച്ച്​​ സംസ്​ഥാനത്ത്​ ജൂലൈ 20 മുതൽ ചരക്ക്​ വാഹനങ്ങൾ സർവിസ്​ നിർത്തുമെന്ന്​ സ്​റ്റേറ്റ്​ ലോറി ഒാണേഴ്​സ്​ ഫെഡറേഷൻ സംസ്​ഥാന ജനറൽ സെക്രട്ടറി എം. നന്ദകുമാർ അറിയിച്ചു.  

ഇന്ധന ടാങ്കറുകൾ, ഗ്യാസ്​ ടാങ്കറുകൾ, ഒാക്​സിൻ വാഹനങ്ങൾ, തപാൽവാഹനങ്ങൾ തുടങ്ങിയവയെ സമരത്തി​​​െൻറ ആദ്യഘട്ടത്തിൽ ഒഴിവാക്കി. അന്തർസംസ്​ഥാന ചരക്ക്​ കടത്തിൽ ഏർപ്പെട്ടിരിക്കുന്ന ചരക്ക്​ വാഹനങ്ങൾ ജൂലൈ 18 മുതൽ തന്നെ കേരളത്തിൽനിന്ന്​ മറ്റ്​ സംസ്​ഥാനങ്ങളിലേക്ക്​ ചരക്ക്​ കയറ്റുന്നത്​ നിർത്തിവെക്കും. ഏകദേശം മൂന്ന്​ ലക്ഷത്തോളം ചരക്ക്​ വാഹനങ്ങൾ ജൂലൈ 20ന്​ സംസ്​ഥാനത്ത്​ സർവിസ്​ നിർത്തിവെക്കുമെന്നും എം. നന്ദകുമാർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsLorry strikes
News Summary - Lorry Strikes 0n 20th July -Kerala News
Next Story