ടിപ്പർ ലോറി തൊഴിലാളികൾ ഇന്ന് പണിമുടക്കും
text_fieldsതൃശൂർ: പെരുമ്പാവൂരിൽ തടിയുമായെത്തിയ ലോറി തൊഴിലാളികളെ ആക്രമിച്ചവരെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ടിമ്പർ ട്രാൻസ്പോർട്ടിങ് ലോറി വർക്കേഴ്സ് വെൽെഫയർ അസോസിയേഷെൻറ നേതൃത്വത്തിൽ ടിമ്പർ ലോറി തൊഴിലാളികൾ വെള്ളിയാഴ്ച പണിമുടക്കും.
കഴിഞ്ഞ ഒന്നിനാണ് ലോറി ൈഡ്രവർ തിരുവനന്തപുരം സ്വദേശി സുരേഷിനെ മുഖംമൂടി ധരിച്ചെത്തിയ സംഘം ആക്രമിച്ചത്. പരിക്കേറ്റ സുരേഷ് ചികിത്സയിലാണ്. പൊലീസിൽ പരാതി നൽകിയിട്ടും പ്രതികളെ പിടികൂടിയിട്ടില്ല.
നടപടി വൈകിയാൽ അനിശ്ചിതകാല സമരവുമായി മുന്നോട്ടുപോകുമെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് കുഞ്ഞുമോൻ കൈപ്പറമ്പിൽ, ടി.എം. സജി, ദീപക്, രഞ്ജിത്ത് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
