Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

താമരശ്ശേരി ചുരത്തിൽ ലോറി നിയന്ത്രണം വിട്ട് യാത്രക്കാരെ ഇടിച്ചു തെറിപ്പിച്ചു; എട്ടാം വളവിന് സമീപം വൻ ഗതാഗതക്കുരുക്ക്

text_fields
bookmark_border
താമരശ്ശേരി ചുരത്തിൽ ലോറി നിയന്ത്രണം വിട്ട് യാത്രക്കാരെ ഇടിച്ചു തെറിപ്പിച്ചു; എട്ടാം വളവിന് സമീപം വൻ ഗതാഗതക്കുരുക്ക്
cancel

വയനാട്: വയനാട് ചുരത്തിൽ വാഹനാപകടത്തെ തുടർന്ന് വൻ ഗതാഗതക്കുരുക്ക്. ചുരം എട്ടാം വളവ് പിന്നിട്ടതിന് ശേഷമുള്ള ഭാഗത്താണ് ചരക്കുലോറി നിയന്ത്രണം വിട്ട് റോഡരികിലെ ചാലിലേക്ക് മറിഞ്ഞത്. ഇന്ന് രാവിലെയാണ് സംഭവം. നിയന്ത്രണം വിട്ട ലോറി ബൈക്കിലും, കാറിലും ഇടിച്ച് മലഞ്ചെരിവിലേക്ക് ചരിഞ്ഞ് നിൽക്കുന്ന അവസ്ഥയിലാണ്. അപകടത്തിൽ ബൈക്ക് യാത്രക്കാരൻ റോഡിലേക്ക് തെറിച്ച് വീണെങ്കിലും പരിക്കുകളോടെ രക്ഷപ്പെട്ടു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

അപകടത്തെ തുടർന്ന് ചുരത്തിൽ കനത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. കെ.എസ്.ആർ.ടി.സി ബസുകളും വലിയ ടൂറിസ്റ്റ് ബസുകളും അടക്കമുള്ള നിരവധി വാഹനങ്ങൾ ചുരത്തിൽ കുടുങ്ങിക്കിടക്കുകയാണ്. വലിയ വാഹനങ്ങൾക്ക് കടന്നുപോകാൻ വശങ്ങളിൽ സ്ഥലമില്ലാത്തത് ഗതാഗത കുരുക്കിന്റെ ആക്കം കൂട്ടുന്നു.

സംഭവസ്ഥലത്ത് പൊലീസും ഹൈവേ അധികൃതരും എത്തി വാഹനങ്ങൾ നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ചുരം വഴിയുള്ള യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും വലിയ വാഹനങ്ങൾ നിലവിൽ നിയന്ത്രിച്ചാണ് കടത്തിവിടുന്നതെന്നും അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Lorry loses control at Thamarassery pass, hits passengers; massive traffic jam near eighth bend
Next Story