ശിവഗിരി തീര്‍ഥാടകരുടെ വാനില്‍ ലോറിയിടിച്ച് രണ്ടുപേര്‍ മരിച്ചു; ആറുപേര്‍ക്ക് പരിക്ക്
text_fieldsചാത്തന്നൂര്‍: ശിവഗിരി തീര്‍ഥാടകസംഘം സഞ്ചരിച്ച വാനിലേക്ക് നിയന്ത്രണംവിട്ടത്തെിയ ലോറി ഇടിച്ചുകയറി സ്ത്രീയടക്കം രണ്ടുപേര്‍ മരിച്ചു. ആറുപേര്‍ക്ക് പരിക്കേറ്റു. ആലപ്പുഴ കൈനകരി കൊച്ചുകോയിത്തറ (തൈപറമ്പില്‍) ഗോപിനാഥന്‍െറ ഭാര്യ ഐഷാ ഗോപിനാഥ് (49), കൈനകരി കായലില്‍പറമ്പ് കളത്തില്‍ വീട്ടില്‍ മണിയന്‍-ശാന്തമ്മ ദമ്പതികളുടെ മകന്‍ സന്തോഷ്കുമാര്‍ (47) എന്നിവരാണ് മരിച്ചത്. ഗുരുതരപരിക്കേറ്റ മിഥിലയില്‍ അനന്തകൃഷ്ണനെ (19) തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാന്‍ ഓടിച്ചിരുന്ന അനന്തകൃഷ്ണന്‍െറ പിതാവ് റോയ്മോന്‍ (45), ഇദ്ദേഹത്തിന്‍െറ സഹോദരന്മാരായ കായലില്‍പറമ്പില്‍ വീട്ടില്‍ ജയ്മോന്‍ (41), റെനില്‍കുമാര്‍ (35), റെനിലിന്‍െറ ഭാര്യ സുരമ്യ റെനില്‍ (27), അത്തിത്തറവീട്ടില്‍ ഷാജി (55) എന്നിവരാണ് പരിക്കേറ്റ മറ്റുള്ളവര്‍. വെള്ളിയാഴ്ച രാവിലെ 6.45ഓടെ ദേശീയപാതയില്‍ ചാത്തന്നൂര്‍ സ്റ്റാന്‍േറര്‍ഡ് ജങ്ഷന് സമീപമായിരുന്നു അപകടം. കൈനകരിയില്‍ നിന്നാണ് സംഘം ശിവഗിരി തീര്‍ഥാടനത്തിന് പുറപ്പട്ടത്. ഇവര്‍ സഞ്ചരിച്ച വാനില്‍ തിരുവനന്തപുരം ഭാഗത്തുനിന്ന് വരികയായിരുന്ന ലോറി അമിതവേഗത്തില്‍ ഇടിക്കുകയായിരുന്നു.
ഐഷാ ഗോപിനാഥിന്‍െറ മക്കള്‍: ഷീന, ഷൈനി, ഷാനി. മരുമക്കള്‍: ഷൈന്‍, സുധീര്‍, ഷൈന്‍ (കേരള പൊലീസ്). സന്തോഷ്കുമാറിന്‍െറ ഭാര്യ: ലിജ. മക്കള്‍: സന്ദീപ്, സാന്ദ്ര. ജില്ല ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
