Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാറും ലോറിയും...

കാറും ലോറിയും കൂട്ടിയിടിച്ച്​ നാലു പേർക്ക്​ പരിക്ക്​

text_fields
bookmark_border
accident
cancel

കോട്ടയം: പൊതുമരാമത്ത്​ ഉദ്യോഗസ്ഥർ സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ച്​ നാലുപേർക്ക്​ പരിക്ക്​. ബുധനാഴ്​ച രാത്രി  10.30ന്​ ചെങ്ങന്നൂർ^മുളക്കുഴ കനാൽ ജങ്​ഷനു​ സമീപമായിരുന്നു അപകടം. തിരുവനന്തപുരത്തുനിന്ന്​ കോട്ടയത്തേക്ക്​  വരുകയായിരുന്ന കാറും ലോറിയും ഇടിക്കുകയായിരുന്നു.

അപകടത്തിൽ പരിക്കേറ്റ പൊതുമരാമത്ത്​ റോഡ്​സ്​ അസി. എക്​സി. എൻജീനിയർ കോട്ടയം സ്വദേശി സന്തോഷ്​ കുമാറിനെ തിരുവല്ല ബിലീവേഴ്​സ്​ ചർച്ച്​ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടയം റോഡ്​ഡ്​ ഡിവിഷൻ എക്സി.​ എൻജിനീയർ  കോഴിക്കോട്​ വടകര സ്വദേശി ചന്ദ്രൻ (50), ബ്രിഡ്​ജസ്​ വിഭാഗം അസി. എക്​സി. എൻജീനിയർ ആർപ്പൂക്കര ചുരത്തിൽ സൗപർണിക സീമ(40), ഡ്രൈവർ തലയോലപ്പറമ്പ്​ പുത്തൻപുരക്കൽ ഗോപകുമാർ (47) എന്നിവരെ മുളങ്കുഴ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottayamkerala newsmalayalam newsLorry Hit Car
News Summary - Lorry Hit Car in Kottayam; Four Person Injured -Kerala News
Next Story