ആശുപത്രിയിൽ ഓടിയെത്തിയ തമിഴ്നാട് ലോറി ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു
text_fieldsസംഭവം നടുവണ്ണൂരിനടുത്ത് കരുമ്പാപ്പൊയിലിൽ; പ്രദേശം മുൾമുനയിൽനടുവണ്ണൂർ: നടുവണ്ണൂർ-പേരാമ്പ്ര സംസ്ഥാനപാതയിൽ കരുമ്പാപ്പൊയിൽ സ്വകാര്യ ആശുപത്രിയിൽ തമിഴ്നാട് സ്വദേശിയായ ലോറി ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു. തിങ്കളാഴ്ച രാത്രി 8.45ഓടെയാണ് സംഭവം. സംസ്ഥാനപാത വഴി കടന്നുപോകുന്ന തമിഴ്നാട് ലോറി ആശുപത്രിക്ക് മുന്നിൽ പെട്ടെന്ന് നിർത്തുകയും രക്ഷിക്കണമെന്ന് പറഞ്ഞ് ഡ്രൈവർ ഇൗറോഡ് സ്വദേശി ഷൺമുഖം (50) ആശുപത്രിയിലേക്ക് ഓടിക്കയറുകയുമായിരുന്നു.
നെഞ്ചുവേദനയാണെന്ന് പറഞ്ഞതിനെ തുടർന്ന് ഇ.സി.ജിയെടുത്തതിനുപിന്നാലെ കുഴഞ്ഞുവീണ് മരിച്ചു.
കോവിഡ് ആശങ്ക നിലനിൽക്കെ തമിഴ്നാട് സ്വദേശിയുടെ പെട്ടെന്നുള്ള മരണം ആശുപത്രി ജീവനക്കാരെയും നാട്ടുകാരെയും ആശങ്കയിലാഴ്ത്തി.
മരണത്തെ തുടർന്ന് ആശുപത്രിയിലുള്ള ആരെയും പുറത്തേക്ക് വിടുകയോ പുറത്തുനിന്ന് ആരെയും പ്രവേശിപ്പിക്കുകയോ ചെയ്തില്ല. ആംബുലൻസിൽ മൃതദേഹം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
