Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലോറിയും ബൈക്കും...

ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം: നിയന്ത്രണംവിട്ട ലോറി തെന്നി മറിഞ്ഞു, ഗതാഗതം തടസ്സപ്പെട്ടു

text_fields
bookmark_border
ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം: നിയന്ത്രണംവിട്ട ലോറി തെന്നി മറിഞ്ഞു, ഗതാഗതം തടസ്സപ്പെട്ടു
cancel

ശാസ്‌താംകോട്ട: ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം. തക്കാളി കയറ്റി വന്ന ലോറിയും ബൈക്കുമായി കൂട്ടിയിടിച്ച് ലോറി നിയന്ത്രണംവിട്ടു മറിഞ്ഞു. ശാസ്താംകോട്ട-കരുനാഗപ്പള്ളി പ്രധാന പാതയിൽ മൈനാഗപ്പള്ളി കുറ്റിയിൽ മുക്കിൽ രാവിലെ ആറിനാണ് സംഭവം. സാരമായി പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ മൈനാഗപ്പള്ളി സ്വദേശി അബ്ദുൽ സലാമിനെ ശാസ്‌താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

കരുനാഗപ്പള്ളിയിൽ നിന്നും തക്കാളിയുമായി വരുകയായിരുന്നു ലോറി. മകനെ ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ വിട്ട ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു സലാം. റെയിൽവേ സ്റ്റേഷൻ റോഡിൽ നിന്നും ബൈക്ക് പ്രധാന റോഡിലേക്ക് കയറുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

ബൈക്കിൽ തട്ടിയതിനെ തുടർന്നു നിയന്ത്രണംവിട്ട ലോറി സമീപത്തെ വൈദ്യുതി പോസ്റ്റിൽ ഇടിച്ചശേഷം, മഴയിൽ നനഞ്ഞു കിടന്ന റോഡിൽ തെന്നി മറിയുകയായിരുന്നു. റോഡിലാകെ തക്കാളി ചിതറി വീണു കിടക്കുകയാണ്. ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുതി പോസ്‌റ്റ് തകർന്നതോടെ മേഖലയിലെ വൈദ്യുതി വിതരണം നിലച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bikelorrycollisiontraffic disruptedcontrolAccidents
News Summary - Lorry and bike collided in accident: The lorry lost control and overturned, disrupting traffic
Next Story