Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യൂത്ത്​ ലീഗ്​ പദയാത്രയിലേക്ക്​ ലോറി പാഞ്ഞുകയറി; നിരവധി പേർക്ക് പരിക്ക്, വാഹനങ്ങൾ തകർന്നു

text_fields
bookmark_border
വാഹനത്തി​െൻറ വരവ് കണ്ട് ചിതറിമാറിയതിനാൽ ആളപായം ഒഴിവായി
യൂത്ത്​ ലീഗ്​ പദയാത്രയിലേക്ക്​ ലോറി പാഞ്ഞുകയറി; നിരവധി പേർക്ക് പരിക്ക്, വാഹനങ്ങൾ തകർന്നു
cancel

പുളിക്കൽ (മലപ്പുറം): മുസ്‌ലിം യൂത്ത്​ ലീഗ് പദയാത്രക്കിടയിലേക്ക്​ ലോറി ഓടിക്കയറിയതിനെ തുടർന്ന്​ നിരവധി പേർക്ക് പരിക്ക്​. ആരുടെയും പരിക്ക്​ ഗുരുതരമല്ല.

കൊണ്ടോട്ടി നിയോജക മണ്ഡലം മുസ്‌ലിം യൂത്ത്​ ലീഗ് പദയാത്രയുടെ രണ്ടാം ദിവസമായ ശനിയാഴ്ച വൈകുന്നേരം 6.30ഓടെ ചെറുകാവ് പഞ്ചായത്തിലെ പര്യടനത്തിനിടെ ദേശീയപാതയിൽ ഐക്കരപ്പടി അങ്ങാടിയിലായിരുന്നു സംഭവം. രാമനാട്ടുകര ഭാഗത്തേക്ക് ലോഡുമായി പോവുകയായിരുന്നു ലോറിയാണ് അപകടം വരുത്തിയത്.

പദയാത്രയിൽ അണിനിരന്നവരും റോഡിന്​ ഇരുവശം നിന്നവരും വാഹനത്തി​െൻറ വരവ് കണ്ട് ചിതറിമാറിയതിനാലാണ് ആളപായം ഒഴിവായതെന്ന് യൂത്ത്​ ലീഗ്​ പ്രവർത്തകർ പറഞ്ഞു. പദയാത്രയുടെ പൈലറ്റ് വാഹനം, റോഡരികിൽ നിർത്തിയിട്ടിരുന്ന ഇരുചക്രവാഹനങ്ങൾ, മറ്റ് നിരവധി വാഹനങ്ങൾ എന്നിവ അപകടത്തിൽപ്പെട്ടു.

ലോറി ഡ്രൈവർ പന്തീരങ്കാവ് സ്വദേശി നൈസാനിനെ കൊണ്ടോട്ടി പോലീസ് സ്ഥലത്തെത്തി കൊണ്ടുപോയി. ഡ്രൈവർ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സ തേടി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Lorry accident in youth league march
Next Story