Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുറ്റ്യാടി ചുരം റോഡില്‍ ലോറി മതിലിൽ ഇടിച്ച് അപകടം; ഗതാഗതക്കുരുക്ക്

text_fields
bookmark_border
kuttiady churam
cancel

കോഴിക്കോട്: കുറ്റ്യാടി-മാനന്തവാടി റൂട്ടിലെ പക്രംതളം ചുരം റോഡിൽ ലോറി നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു. ലോറിയിലുണ്ടായിരുന്ന രണ്ടുപേരെ നാട്ടുകാരും പൊലീസും ചേർന്നാണ് പുറത്തെടുത്തത്. പുലർച്ചെയോടെയായിരുന്നു സംഭവം. അപകടത്തെ തുടർന്ന് റോഡിൽ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.

താമരശ്ശേരി ചുരം റോഡിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ വലിയ വാഹനങ്ങൾ കടത്തിവിട്ടിരുന്നില്ല. ഇതോടെ, വയനാട്ടിലേക്കും സംസ്ഥാനത്തിന് പുറത്തേക്കുമുള്ള വലിയ വാഹനങ്ങൾ കടന്നുപോകുന്നത് കുറ്റ്യാടി ചുരം വഴിയാണ്. വീതികുറഞ്ഞ പാതയിൽ കൂടുതൽ വാഹനങ്ങളെത്തുന്നത് അപകട സാധ്യതയും ഗതാഗതക്കുരുക്കും വർധിപ്പിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - lorry accident in kuttiaydi ghat road
Next Story