Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാൽചുരത്തിൽ ചരക്ക് ലോറി നിയന്ത്രണംവിട്ട് മരത്തിലിടിച്ചു

text_fields
bookmark_border
ക്യാബിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പുറത്തെത്തിച്ചത്
palchuram accident
cancel

കേളകം: കണ്ണൂർ കൊട്ടിയൂർ പാൽചുരത്തിൽ ചരക്ക് ലോറി നിയന്ത്രണംവിട്ട് മരത്തിലിടിച്ച് അപകടം. ക്യാബിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പുറത്തെത്തിച്ചത്. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് അപകടം.

വയനാട് കമ്പളക്കാടു നിന്ന് മംഗലാപുരത്തേക് പോകുന്ന ലോറിയാണ് അപകടത്തിൽപെട്ടത്. ബോയ്സ് ടൗൺ കൊട്ടിയൂർ ചുരം പാതയിൽ ആശ്രമം ജങ്ഷന് സമീപം നിയന്ത്രണംവിട്ട ലോറി മൺതിട്ടയിൽ ഇടിച്ച ശേഷം മരത്തിൽ തങ്ങി നിൽക്കുകയായിരുന്നു. ഡ്രൈവർ ആലപ്പുഴ സ്വദേശി ബിന്ദുലാലിന് ക്യാബിനുള്ളിൽ നിന്ന് പുറത്തുകടക്കാനായില്ല. തുടർന്ന് ഫയർഫോഴ്സിന്‍റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. ലോറിയിൽ കൂടെയുണ്ടായിരുന്ന സഹായി നേരിയ പരിക്കുകളോടെ രക്ഷപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - lorry accident in kottiyoor palchuram road
Next Story