Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലോറികൾ കൂട്ടിയിടിച്ച്​ ഡ്രൈവർ മരിച്ചു

text_fields
bookmark_border
ലോറികൾ കൂട്ടിയിടിച്ച്​ ഡ്രൈവർ മരിച്ചു
cancel

നെടുമ്പാശേരി: ലോറികൾ കൂട്ടിയിടിച്ച് ഡ്രൈവർ മരിച്ചു. അയിരൂർ മാളിയേക്കൽ രാമകൃഷ്ണ​​​െൻറ മകൻ എം. ആർ. സുധി (47) ആണ് മരിച്ചത്. സഹായി മേലൂർ സ്വദേശി കുരിശേരി അനൂപിനെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയ പാതയിൽ അത്താണിയിൽ ഇന്നലെ രാവിലെ ഏഴരയോടെയാണ് അപകടം.

അപകടത്തിൽ മരിച്ച സുധി
 

അത്താണി മേയ്ക്കാട് റോഡ് ജംഗ്ഷനിലായിരുന്നു അപകടം നടന്നത്​. ആലുവ ഭാഗത്തു നിന്നും അങ്കമാലി ഭാഗത്തേക്കു പോവുകയായിരുന്ന ടിപ്പർ ലോറി മേയ്ക്കാട് ഭാഗത്തു നിന്നും പാഞ്ഞു വന്ന കാർ കണ്ട് വെട്ടിച്ചതോടെ നിയന്ത്രണം തെറ്റി റോഡി​​​െൻറ എതിർവശത്തേക്ക് ഇടിച്ചു കയറി ആലുവ ഭാഗത്തേക്കു പോവുകയായിരുന്ന സ്വാമീസ് കറി പൗഡർ ലോറിയിൽ ഇടിക്കുകയായിരുന്നു. സ്റ്റിയറിംഗ് വീലിൽ അമർന്ന്  ലോറിയിൽ കുടുങ്ങിയ സുധിയെ  അര മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്. മൃതദേഹം അങ്കമാലി എൽ.എഫ് ആശുപത്രി മോർച്ചറിയിൽ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Lorry accident in ernakulam-Kerala news
Next Story