ഷവർമ കഴിച്ച് മരണം: കൂൾബാർ ഉടമക്കെതിരെ ലുക്കൗട്ട് സർക്കുലർ
text_fieldsകാസർകോട്: ചെറുവത്തൂരിൽ ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് വിദ്യാർഥിനി മരിക്കുകയും നിരവധി പേർ ആശുപത്രിയിലാവുകയും ചെയ്ത സംഭവത്തിൽ ചെറുവത്തൂർ ഐഡിയൽ കൂൾബാർ ഉടമക്കെതിരെ പൊലീസ് ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചു.
ചന്തേരയിലെ പിലാവളപ്പ് കുഞ്ഞഹമ്മദിനെതിരെയാണ് ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്സേന സർക്കുലർ അയച്ചത്. സന്ദർശക വിസയിൽ വിദേശത്താണ് ഇദ്ദേഹമുള്ളത്.
നാട്ടിലെത്തിയാൽ വിമാനത്താവളങ്ങളിൽ അറസ്റ്റ് ചെയ്യാനാണ് ഉത്തരവ്. കൂൾബാർ മാനേജറും തൊഴിലാളികളുമായ മൂന്നുപേരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

