Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വപ്‌നയുടെ 'ബിസിനസ്​'...

സ്വപ്‌നയുടെ 'ബിസിനസ്​' പങ്കാളികളെ തേടുന്നു

text_fields
bookmark_border
സ്വപ്‌നയുടെ ബിസിനസ്​ പങ്കാളികളെ തേടുന്നു
cancel

തി​രു​വ​ന​ന്ത​പു​രം: സ്വ​പ്‌​ന​യു​മാ​യി ചേ​ർ​ന്ന്​ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളി​ൽ ഉ​ൾ​പ്പെ​ടെ പ​ങ്കാ​ളി​ക​ളാ​യ ര​ണ്ടു​പേ​രെ​ക്കു​റി​ച്ച്​ കേ​ന്ദ്ര ഏ​ജ​ന്‍സി​ക​ള്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഇ​വ​ര്‍ക്കു​വേ​ണ്ടി​യാ​ണ് സ്വ​പ്‌​ന ര​ണ്ട് ലോ​ക്ക​റു​ക​ള്‍ തു​ട​ങ്ങി​യ​തെ​ന്നാ​ണ് എ​ന്‍ഫോ​ഴ്‌​സ്‌​മെൻറ്​ വി​ഭാ​ഗ​ത്തി​െൻറ നി​ഗ​മ​നം.

ഈ ​ലോ​ക്ക​റു​ക​ള്‍ ക​ള്ള​പ്പ​ണം സൂ​ക്ഷി​ക്കാ​നാ​യി എ​ടു​ത്ത​താ​ണ്. ഒ​രു ലോ​ക്ക​റി​ല്‍ 36.5 ല​ക്ഷം രൂ​പ​യും ര​ണ്ടാ​മ​ത്തേ​തി​ല്‍ 64 ല​ക്ഷം രൂ​പ​യു​മാ​ണ് എ​ൻ.​െ​എ.​എ നേ​ര​ത്തെ ക​ണ്ടെ​ത്തി​യ​ത്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്വേ​ഷ​ണ ഏ​ജ​ന്‍സി​ക​ളു​ടെ മു​ന്നി​ല്‍ ഇ​തു​വ​രെ എ​ത്തി​പ്പെ​ടാ​ത്ത ര​ണ്ട്​ വ്യ​ക്തി​ക​ള്‍ക്ക്​ വേ​ണ്ടി​യാ​ണ് സ്വ​പ്‌​ന ഈ ​തു​ക സൂ​ക്ഷി​ച്ച​തെ​ന്നാ​ണ് ഇ.​ഡി ക​രു​തു​ന്ന​ത്.

മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍ പ്രി​ന്‍സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റി​െൻറ നി​ർ​ദേ​ശ​പ്ര​കാ​രം ചാ​ര്‍ട്ടേ​ഡ് അ​ക്കൗ​ണ്ട​ൻ​റാ​ണ്​ ലോ​ക്ക​ര്‍ തു​റ​ന്നു​കൊ​ടു​ത്ത​തെ​ന്നാ​ണ് മൊ​ഴി.

ഒ​രു ഫ്ലാ​റ്റ്​ നി​ർ​മാ​ണ ക​മ്പ​നി​യു​ട​മ, ത​ല​സ്​​ഥാ​ന​ത്തെ പ്ര​മു​ഖ​നാ​യ ഹോ​ട്ട​ൽ ഉ​ട​മ എ​ന്നി​വ​രു​മാ​യി സ്വ​പ്​​ന​ക്ക്​ അ​ടു​ത്ത​ബ​ന്ധം​ ഉ​ണ്ടാ​യി​രു​ന്ന​താ​യി​ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​വ​ർ​ക്കും സ്വ​പ്​​ന​യു​മാ​യി സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ ഉ​​േ​ണ്ടാ​യെ​ന്ന കാ​ര്യ​വും പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sivasankaranNIASwapna Suresh
Next Story