Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപട്ടാളത്തിൽ ജോലി...

പട്ടാളത്തിൽ ജോലി വേണോ? പുലർച്ച ഒന്നിന്​ ​തി​രു​വ​ന​ന്ത​പു​രത്ത്​ എത്തണം

text_fields
bookmark_border
പട്ടാളത്തിൽ ജോലി വേണോ? പുലർച്ച ഒന്നിന്​ ​തി​രു​വ​ന​ന്ത​പു​രത്ത്​ എത്തണം
cancel

തി​രു​വ​ന​ന്ത​പു​രം: ജൂ​ലൈ 25ന്​ ​തി​രു​വ​ന​ന്ത​പു​രം പാ​ങ്ങോ​ട് സൈ​നി​ക കേ​ന്ദ്ര​ത്തി​ലെ കു​ള​ച്ച​ല്‍ സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന ആ​ര്‍മി പൊ​തു​പ്ര​വേ​ശ​ന പ​രീ​ക്ഷ​ക്കു​ള്ള റി​പ്പോ​ര്‍ട്ടി​ങ് സ​മ​യം പു​ല​ര്‍ച്ച ഒ​രു മ​ണി​യാ​യി പു​നഃ​ക്ര​മീ​ക​രി​ച്ചു. നേ​ര​േ​ത്ത പു​ല​ര്‍ച്ച നാ​ലി​നാ​ണ്​ റി​പ്പോ​ര്‍ട്ടി​ങ് സ​മ​യം നി​ശ്ച​യി​ച്ചി​രു​ന്ന​ത്.

കൂ​ടു​ത​ല്‍ ഉ​ദ്യോ​ഗാ​ര്‍ഥി​ക​ള്‍ ഉ​ള്ള​തി​നാ​ലാ​ണ് സ​മ​യം നേ​ര​േ​ത്ത​യാ​ക്കി​യ​തെ​ന്നാ​ണ്​​ വി​ശ​ദീ​ക​ര​ണം. വി​വി​ധ ജി​ല്ല​ക​ളി​ല്‍ നി​ന്നാ​യി ര​ണ്ടാ​യി​ര​ത്തി​ല്‍പ​രം പേ​ര്‍ പ​രീ​ക്ഷ​ക്ക്​ യോ​ഗ്യ​ത നേ​ടി​യി​ട്ടു​ണ്ടെ​ന്നാ​ണ്​ അ​നൗ​ദ്യോ​ഗി​ക ക​ണ​ക്ക്.

25 ഞാ​യ​റാ​ഴ്ച​യാ​യ​തി​നാ​ലും ശ​നി, ഞാ​യ​ർ ദി​ന​ങ്ങ​ളി​ൽ ലോ​ക്ഡൗ​ണ്‍ ആ​യ​തി​നാ​ലും പു​ല​ര്‍ച്ച റി​പ്പോ​ര്‍ട്ട് ചെ​യ്യു​ക ഉ​ദ്യോ​ഗാ​ര്‍ഥി​ക​ള്‍ക്ക്​ ക​ടു​ത്ത വെ​ല്ലു​വി​ളി​യാ​കും. ഫെ​ബ്രു​വ​രി, മാ​ര്‍ച്ച് മാ​സ​ങ്ങ​ളി​ലാ​യി തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന ആ​ര്‍മി റി​ക്രൂ​ട്ട്‌​മെൻറ്​ റാ​ലി​യി​ല്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട്​ വൈ​ദ്യ​പ​രി​ശോ​ധ​ന​യി​ല്‍ യോ​ഗ്യ​ത നേ​ടി​യ​വ​ര്‍ക്കാ​യാ​ണ്​ പൊ​തു​പ്ര​വേ​ശ​ന പ​രീ​ക്ഷ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:militaryarmy recruitment
News Summary - Looking for job in military? Arrive at 1 AM
Next Story